കൊല്ലം: കാറ്റഴിച്ചുവിട്ട ബലൂൺ പോലെയായിരിക്കുന്നു കൊല്ലത്തിെൻറ പാർട്ടി എന്ന പ്രതാപം പേറുന്ന ആർ.എസ്.പി. അവശതയുടെ പാരമ്യത്തിലാണ് പാർട്ടിയെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഇന്ന് ആർ.എസ്.പിക്ക് പറയാൻ കൊല്ലം മണ്ഡലത്തിലെ എം.പി പദവി മാത്രം. മത്സരിച്ച അഞ്ച് സീറ്റിലും പാർട്ടി തോൽവി ഏറ്റുവാങ്ങി.
ആർ.എസ്.പിയുടെ മഹാരഥന്മാരായ ബേബി ജോണിെൻറയും ടി.കെ. ദിവാകരെൻറയും മക്കളാണ് തോറ്റ രണ്ടുപേർ എന്നത് ആഘാതം ഇരട്ടിപ്പിക്കുന്നു. ജയം ഉറപ്പിച്ചിരുന്ന ചവറയിൽ ഷിബു ബേബിജോൺ 2016ൽ എൻ. വിജയൻപിള്ളയോടും ഇത്തവണ അദ്ദേഹത്തിെൻറ മകൻ സുജിത് വിജയൻപിള്ളയോടും തോറ്റ് 'പുതിയ ചരിത്രവും' രചിച്ചു. ഇരവിപുരത്ത് മുൻമന്ത്രി ബാബു ദിവാകരെൻറ തോൽവി പ്രതീക്ഷിച്ചിരുന്നതാണ്. കുന്നത്തൂരിൽ ആർ.എസ്.പി ലേബൽ ഇല്ലാതെ നിന്ന കുഞ്ഞുമോനെ ഉല്ലാസ് കോവൂരിലൂടെ അട്ടിമറിക്കാമെന്ന കണക്കുകൂട്ടലും പരാജയപ്പെട്ടു.
മട്ടന്നൂരിൽ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയോട് വമ്പൻ തോൽവി ഏറ്റുവാങ്ങാനായിരുന്നു പാർട്ടി സ്ഥാനാർഥി ഇല്ലിക്കൽ അഗസ്തിയുടെ നിയോഗം. ആറ്റിങ്ങലിൽ ആർ.എസ്.പി പ്രതിനിധി അഡ്വ. എ. ശ്രീധരന് മൂന്നാമത് എത്താനേ കഴിഞ്ഞുള്ളൂ. ഒരുവിഭാഗം എൽ.ഡി.എഫ് വിട്ടശേഷം ഒത്തുചേരാൻ ഇരുവിഭാഗം ആർ.എസ്.പികളും 2014 ൽ എടുത്ത തീരുമാനത്തെതുടർന്ന്, ആ വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.കെ. പ്രേമചന്ദ്രൻ തകർപ്പൻ ജയവുമായി ലയനത്തിന് മാറ്റുകൂട്ടി. എന്നാൽ, ആ മാറ്റൊലി എൻ.കെ. പ്രേമചന്ദ്രനിൽ മാത്രം ഒതുങ്ങിനിൽക്കുന്നു എന്ന യാഥാർഥ്യം തിരിച്ചറിയാൻ 2016 ലെ നിയമസഭ തെരഞ്ഞെടുപ്പ് വരേണ്ടിവന്നു. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉൾപ്പെടെ തോറ്റമ്പി.
ആർ.എസ്.പി(ലെനിനിസ്റ്റ്) ആയി തിരിഞ്ഞുപോയ കോവൂർ കുഞ്ഞുമോനാകെട്ട കുന്നത്തൂരിൽ വീണ്ടും ജയം പിടിക്കുകയും ചെയ്തു. തിരിഞ്ഞുനോക്കുേമ്പാൾ എം.പി സ്ഥാനവും തദ്ദേശതലത്തിലെ ഏതാനും നേട്ടങ്ങളും മാത്രമാണ് ഭാവിയിലേക്കുള്ള പ്രതീക്ഷയായി ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.