കൊല്ലം- ചങ്ങനാശ്ശേരി റൂട്ടിൽ ചൊവ്വാഴ്ച മുതൽ സ്​പെഷൽ മെമ്മു

കോട്ടയം: പാതയിരട്ടിപ്പിക്കലിന്‍റെ ഭാഗമായി റദ്ദാക്കുന്ന വേണാട്​ എക്സ്​പ്രസിന്​ പകരം സർവിസ്​ നടത്തും. വേണാട്​ എക്സ്​പ്രസ്​ 24 മുതൽ 28 വരെയാണ്​ റദ്ദാക്കിയിരിക്കുന്നത്​. കോട്ടയം റൂട്ടിൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള വേണാട്​ റദ്ദാക്കുമ്പോഴുണ്ടാകുന്ന രൂക്ഷമായ യാത്രക്ലേശത്തിന്​ പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ്​ പ്രത്യേക സർവിസെന്ന്​ റെയിൽവേ അറിയിച്ചു. 24 മുതൽ 28 വരെ ​കൊല്ലം ജങ്​ഷനും ചങ്ങനാശ്ശേരിക്കും ഇടയിലാകും ​ട്രെയിൻ സർവിസ്​. ഈ ദിവസങ്ങളിൽ രാവിലെ 6.15ന്​ ​കൊല്ലത്തുനിന്ന്​ പുറപ്പെടുന്ന ട്രെയിൻ (നമ്പർ-06302) 7.55ന്​ ചങ്ങനാശ്ശേരിയിലെത്തും. ചങ്ങനാശ്ശേരിയിൽനിന്ന് രാത്രി 7.04നാകും​ മടക്കയാത്ര. ചങ്ങനാശ്ശേരിയിൽനിന്ന്​ 7.04ന്​ പുറപ്പെടുന്ന ട്രെയിൻ ​​ രാത്രി 8.43ന്​ കൊല്ലത്ത് എത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.