ഏറ്റുമാനൂര്‍: സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ തെരുവുനായ് ശല്യം രൂക്ഷം. ബസ് കാത്തിരുന്ന രണ്ട് യാത്രക്കാർ നായ് കടിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സതേടി. സമീപത്തുള്ള കടകള്‍ക്കും നായ്ക്കള്‍ ഭീഷണിയാണ്. മുനിസിപ്പൽ ഓഫിസിന്റെ നടയിലാണ് നായ്ക്കള്‍ കൂട്ടംകൂടി കിടക്കുന്നത്.
മുനിസിപ്പാലിറ്റിയിൽ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരുടെ നേരെയും ഇവറ്റകൾ കുരച്ചുചാടി ചെല്ലുന്നതിനാല്‍ ജനം ഭയപ്പാടിലാണ്. സ്റ്റാന്‍ഡിന് പുറകുഭാഗത്തായാണ് മത്സ്യമാര്‍ക്കറ്റും അറവ് ശാലയും. ഇതുമൂലമാണ് നായ്ശല്യം രൂക്ഷമായതെന്ന് യാത്രക്കാര്‍ പറയുന്നു.
മഹാദേവ ക്ഷേത്രത്തിന് സമീപത്തെ അയ്യപ്പഭക്തര്‍ക്കും ഭീഷണിയാണ്. നായ്ശല്യത്തിന് പ്രതിവിധിയായി നഗരസഭ പല മാര്‍ഗ്ഗങ്ങളും കൊണ്ടുവന്നെങ്കിലും ഫലപ്രദമായില്ല. ശല്യം രൂക്ഷമാകുമ്പോള്‍ ഒന്നോ രണ്ടോ ദിവസം നായെ പിടികൂടാനെന്ന പേരിൽ നഗരസഭയുടെ സംഘം ഇറങ്ങുമെങ്കിലും പിന്നീട് അനക്കമൊന്നുമുണ്ടാകാറില്ല.
നഗരസഭയുടെ കവാടത്തില്‍ നായ്ക്കള്‍ കൂട്ടംകൂടി വിഹരിച്ചിട്ടുപോലും അധികൃതര്‍ നടപടികള്‍ എടുക്കുന്നില്ലെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.