ലോട്ടറി ടിക്കറ്റ് തട്ടിപ്പ് വ്യാപകം

പൊൻകുന്നം: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തിയുള്ള പണംതട്ടിപ്പ് വ്യാപകമാകുന്നു. വ്യാഴാഴ്ച നടന്ന കാരുണ്യ പ്ലസ് ലോട്ടറി (കെ.എൻ 422) യുടെ ടിക്കറ്റിൽ തിരുത്തൽ വരുത്തി 5000 രൂപയുടെയും, 2000 രൂപയുടെയും സമ്മാനത്തുക തട്ടിയെടുത്തു. ഏജന്‍റുമാരായ പൊൻകുന്നം സ്വദേശികളായ കോയിപ്പള്ളി കൊടുമണ്ണിൽ കെ.എം. ജേക്കബ്​, നരിയനാനി മരംകൊള്ളിൽ കെ.എം. ജോസഫ്​ എന്നിവരാണ്​ തട്ടിപ്പിന്​ ഇരയായത്​. ഇവർ പൊൻകുന്നം പൊലീസിൽ പരാതിനൽകി. 423003 എന്ന ടിക്കറ്റിലെ മൂന്ന്​ എന്ന നമ്പർ തിരുത്തി എട്ട്​ ആക്കി. 5000 രൂപ മുതൽ 10,000 രൂപവരെ തട്ടിപ്പുസംഘം പലരെയും കബളിപ്പിച്ചതായി ഏജന്‍റുമാർ പറഞ്ഞു. കാഞ്ഞിരപ്പള്ളി, തമ്പലക്കാട്, വാഴൂർ, കറുകച്ചാൽ, ഈരാറ്റുപേട്ട എന്നിവടങ്ങളിലും തട്ടിപ്പ് നടന്നതായി പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.