കോട്ടയം: മറുനാടൻ മലയാളികൾക്ക് ഓണമാഘോഷിക്കാൻ നാട്ടിലെത്തണമെങ്കിൽ യാത്രക്ക് ഇത്തവണയും വലിയ തുക ചെലവിടേണ്ടിവരും. ബംഗളൂരു, ചെന്നൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതൽ പേർ ഓണം ആഘോഷിക്കാന്‍ എത്തുന്നത്. അടുത്ത രണ്ടുദിവസങ്ങളിൽ ബംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് വരണമെങ്കില്‍ സ്വകാര്യ ബസുകളിൽ 799 -1899 രൂപ വരെയാണ് നിരക്ക്. കെ.എസ്.ആര്.ടി.സി ബസില്‍ 906 മുതല്‍ 1212 രൂപ വരെയും.
മൂന്ന് കെ.എസ്.ആര്.ടി.സി ബസുകളാണ് ഈ ദിവസങ്ങളില്‍ സര്‍വിസ് നടത്തുന്നത്. അതേസമയം ഇരുപതോളം സ്വകാര്യ ബസുകൾ ബംഗളൂരുവില്‍ നിന്ന് കോട്ടയം വഴി കടന്നു പോകുന്നുണ്ട്. ഓണത്തിരക്ക് തുടങ്ങാത്തതിനാൽ എല്ലാ ബസുകളിലും ആവശ്യത്തിന് സീറ്റുണ്ട്. 13ന് ബംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് അഞ്ചിലേറെ കെ.എസ്.ആര്.ടി.സി ബസുകള്‍ ഉണ്ടെങ്കിലും ഒന്നില്‍ പോലും സീറ്റ് അവശേഷിക്കുന്നില്ല.
അന്ന് 27 സ്വകാര്യ ബസുകളാണ് സര്‍വിസ് നടത്തുന്നത്. ചുരുക്കം സീറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍, ടിക്കറ്റ് നിരക്ക് 2500 മുതല്‍ 4200 രൂപ വരെയാണ്. തിരുവോണദിവസം പുലര്‍ച്ചെ എത്തുന്ന ബസുകളിലാണ് നിരക്കും തിരക്കും കൂടുതലുണ്ടാകാറ്. ഓണ ദിവസം രാവിലെ വരുന്നവര്‍ക്ക് തലേന്നുള്ളതിനേക്കാള്‍ നിരക്കില്‍ നേരിയ കുറവുണ്ട്. ഓണത്തിന്റെയന്ന് വൈകീട്ട് ബംഗളൂരുവിലേക്ക് പോകാനുള്ള നിരക്കും സാധാരണ ദിവസങ്ങളിലേതിന്റെ ഇരട്ടിയാണ്.ചെന്നൈ റൂട്ടിലും സമാന സ്ഥിതിയാണ്. അടുത്ത രണ്ടു ദിവസങ്ങളിൽ ചെന്നൈയില്‍ നിന്ന് കോട്ടയത്ത് വരണമെങ്കില്‍ 600 മുതല്‍ 1890 രൂപ വരെയാകും. എന്നാല്‍, 13നാണ് വരവെങ്കില്‍ അത് 2990 മുതല്‍ 4200 രൂപ വരെയാകും. ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്ക് കെ.എസ്.ആര്.ടി.സി സര്‍വിസില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.