വനം ഡെപ്യൂട്ടി റേഞ്ചർ അപമര്യാദയായി പെരുമാറിയെന്ന് പരാതി

പത്തനംതിട്ട: വനം ഡെപ്യൂട്ടി റേഞ്ചർ, ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. വന​മേഖലയിലെ ഗവി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ചർ മനോജ് ടി. മാത്യുവിനെതിരെ താൽ​ക്കാലിക ജീവനക്കാരി മൂഴിയാർ പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന്​ പൊലീസ് അന്വേഷണം ആരംഭിച്ചു. വനം വകുപ്പും വകുപ്പുതല അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി ഡെപ്യൂട്ടി റേഞ്ചർ മദ്യപിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.