കോട്ടയം: മുപ്പായിപ്പാടത്ത് വർക്ക്ഷോപ് മാലിന്യം തള്ളിയ ആളെ കണ്ടെത്തി നഗരസഭ 50,000 രൂപ പിഴയടപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് പ്ലാസ്റ്റിക് റബർ ബുഷ് അടക്കം ആറ് ലോഡോളം മാലിന്യം തള്ളിയത്. രാത്രി ഇതിന് തീയിടുകയും ചെയ്തു.
അഗ്നിരക്ഷാസേന എത്തി തീയണച്ചെങ്കിലും രാവിലെയായിട്ടും അണഞ്ഞില്ല. നഗരസഭ ജീവനക്കാരെത്തി മാലിന്യം നീക്കിത്തുടങ്ങി. പ്ലാസ്റ്റിക് ആയതിനാൽ കുഴിച്ചുമൂടാൻ സാധ്യമല്ല. സമീപത്തെ വർക്ക്ഷോപ്പുകളിൽ അന്വേഷിച്ചെങ്കിലും അവിടെ നിന്നല്ല മാലിന്യം വന്നതെന്ന് ബോധ്യമായി. പിന്നീട് അയ്മനം ഭാഗത്തെ വർക്ഷോപ്പിൽനിന്നാണ് തള്ളിയതെന്ന് കണ്ടെത്തി. അവരെ കണ്ടെത്തി പിഴ ഈടാക്കുകയായിരുന്നു.
നഗരത്തിലെ പ്രധാന മാലിന്യകേന്ദ്രമായി മാറുകയാണ് മുപ്പായിപ്പാടം. പരിസരത്തെ വീട്ടുകാർ ഇതുമൂലം ദുരിതത്തിലാണ്. നൈറ്റ് സ്ക്വാഡ് പരിശോധന കാര്യക്ഷമമല്ലെന്നും കാമറ വെക്കാൻ ആവശ്യപ്പെട്ടിട്ടും ചെയർപേഴ്സൻ അലംഭാവം തുടരുകയാണെന്നും കൗൺസിലർ അഡ്വ. ഷീജ അനിൽ റപഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.