വര്‍ഗീയതയ്ക്കെതിരെ തൊഴിലാളികളുടെ യോജിച്ച പോരാട്ടം അനിവാര്യം - എളമരം കരീം

പത്തനംതിട്ട: വർഗീയതക്കെതിരെ തൊഴിലാളികളുടെ യോജിച്ച പോരാട്ടം ആണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയന്‍ പ്രസിഡന്റ് പി. കരുണാകരന്‍ അധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ, വൈസ് പ്രസിഡന്റ്‌ പി.ജെ. അജയകുമാർ, എൻ.ജി.ഒ യൂനിയൻ ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ, വാട്ടർ അതോറിറ്റി ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇ.എസ്. സന്തോഷ് കുമാർ, പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി വൽസപ്പൻ നായർ, സി.ഐ.ടി.യു ജില്ല പ്രസിഡന്റ്‌ കെ.സി. രാജഗോപാലൻ, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി. ആന്റണി, സ്വാഗത സംഘം കൺവീനർ രാജേഷ് ആർ ചന്ദ്രൻ, ജില്ല സെക്രട്ടറി ടി അനിൽ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ അഡ്വ.ആർ സനൽകുമാർ സ്വാഗതവും യൂനിയൻ വൈസ് പ്രസിഡന്റ്‌ കെ.ജി. ബിന്ദു നന്ദിയും പറഞ്ഞു. ഞായറാഴ്ച പുതിയ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കും. നാലിന്‌ ചേരുന്ന യാത്രയയപ്പ് സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. PTG 21 ELAMARAM കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ സംസ്ഥാന സമ്മേളനം തിരുവല്ലയിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.