പ്രഭാഷണം നാളെ

കോട്ടയം: എം.ജി സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള മോട്ടിവേഷനൽ സീരീസിന്‍റെ ഒമ്പതാമത്തെ പ്രഭാഷണം തിങ്കളാഴ്ച വൈകീട്ട് 7.30ന് ഓൺലൈനായി നടക്കും. 'ഫൈവ് പ്രാക്ടീസെസ് ഓഫ് എക്‌സെംപ്ലറി ലീഡർഷിപ്' വിഷയത്തിൽ ട്രെയിനർ ബിനു പൈനുംമൂട്ടിലാണ് സംസാരിക്കുക. meet.google.com/rqj-uvem-njk എന്ന ലിങ്ക് മുഖേന പരിപാടിയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9446238800 (മിനി ജി. പിള്ള - പ്രോഗ്രാം ചെയർപേഴ്സൻ), 9846496323 (ഡോ. വി. വിമൽകുമാർ - പ്രോഗ്രാം ടെക്‌നിക്കൽ ഡയറക്ടർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. പരീക്ഷകൾ മാറ്റി മേയ് 30, 31 തീയതികളിൽ നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) കൊടുത്തിട്ടുണ്ട്. പരീക്ഷ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. മേയ് 30, 31 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.ടെക് (പഴയ സ്‌കീം - 1997-2009 അഡ്മിഷനുകൾ - മേഴ്‌സി ചാൻസ്), നാലാം സെമസ്റ്റർ എം.ബി.എ (2018, 2017 അഡ്മിഷനുകൾ - സപ്ലിമെന്‍ററി, 2016 അഡ്മിഷൻ - ഫസ്റ്റ് മേഴ്‌സി ചാൻസ്, 2015 അഡ്മിഷൻ - സെക്കൻഡ്​ മേഴ്‌സി ചാൻസ്) പരീക്ഷകളും മാറ്റിയിട്ടുണ്ട്. യഥാക്രമം ജൂൺ ഒന്ന്, ആറ് തീയതികളിലാണ് പരീക്ഷകൾ നടക്കുക. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.