ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരത്തിലും ഇടറോഡുകളിലും റോഡും നടപ്പാതയും കൈയേറി പാർക്കിങ് വ്യാപകം. തിരക്കേറിയ ചങ്ങനാശ്ശേരി-വാഴൂർ റോഡ്, എം.സി റോഡ്, പെരുന്ന, സെൻട്രൽ ജങ്ഷൻ, മാർക്കറ്റ് റോഡ്, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിലാണ് അധികവും പാർക്കിങ്. ദിനംപ്രതി നൂറുകണക്കിനാളുകൾ എത്തുന്ന നഗരത്തിൽ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. രണ്ടുവർഷത്തെ ഇടവേളക്കുശേഷം സ്‌കൂൾ തുറന്നതോടെ രാവിലെയും വൈകുന്നേരങ്ങളിലും മൂന്ന് സ്റ്റാൻഡിലേക്കും ബസ് കയറാൻ പോകുന്ന വിദ്യാർഥികളടക്കം റോഡിലേക്ക് ഇറങ്ങി നടക്കണം. നടപ്പാതയിലെ കച്ചവടമാണ് മറ്റൊരു പ്രതിസന്ധി. വൈകുന്നേരങ്ങളിൽ നിരവധി കച്ചവടക്കാരും തട്ടുകടകളും സജീവമാകുന്നതോടെ നടപ്പാതകൾ ഇവർ കൈയേറും. ഇരുചക്രവാഹനങ്ങളുടെ പാർക്കിങ്ങാണ് മറ്റൊരു ദുരിതം. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. വലിയ വാഹനങ്ങൾ ഉൾപ്പെടെ തോന്നുംപടിയാണ് നഗരമധ്യത്തിൽ പാർക്ക് ചെയ്യുന്നത്. മാർക്കറ്റ് റോഡ്, വാഴൂർ റോഡ് എന്നിവിടങ്ങളിലാണ് ഇതുമൂലം ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. വാഹനങ്ങളുടെ അമിതവേഗവും തിരക്കും അപകടങ്ങൾക്കും വഴിയൊരുക്കുന്നു. KTL CHR 4 parking ചങ്ങനാശ്ശേരി സെൻട്രൽ ജങ്ഷനിൽ റോഡ് കൈയേറി ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.