സ്ത്രീകൾക്ക്​ മൊബൈൽ സർവിസിങ്​ കോഴ്​സുമായി വ്യാപാര സംഘടന

കോട്ടയം: സ്ത്രീകൾക്കായി മൊബൈൽ സർവിസിങ്​ കോഴ്​സുമായി മൊബൈൽ ഫോൺ മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാരികളുടെ സംഘടനയായ മൊബൈൽ ആൻഡ്​​ റീ ചാർജിങ്​ റീട്ടെയ്​ലേഴ്​സ്​ അസോസിയേഷൻ. സ്ത്രീകളെ സ്വയം സംരംഭകരാക്കാൻ എല്ലാ ജില്ലകളിലും ക്ലാസുകൾ സംഘടിപ്പിക്കുമെന്നും സംഘടന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംഘടനയു​ടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്​ കോഴ്​സിന്‍റെ ഉദ്​ഘാടനം നടക്കും. ഞായറാഴ്ച കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തിലാണ്​ സമ്മേളനം. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്‍റ്​ കോട്ടയം ബിജു, ട്രഷറർ നൗഷാദ്​ പനച്ചിമൂട്ടിൽ, ജില്ല പ്രസിഡന്‍റ്​ അനീഷ്​ ആപ്പിൾ, ഭാരവാഹികളായ മുഹമ്മദ്​ ഷാനവാസ്​, രാഹുൽ കൊഴുവനാൽ, ഹബീസ്​ ഏറ്റുമാനൂർ എന്നിവർ പ​​ങ്കെടുത്തു. `````````````````` പരിപാടികൾ ഇന്ന്​ കോട്ടയം സി.എം.എസ്​ കോളജ്​ ഗ്രേറ്റ്​ ഹാൾ: കേരള ഗസറ്റഡ്​ ഓഫിസേഴ്​സ്​ അസോസിയേഷൻ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച വനിതസെമിനാർ: ഉദ്​ഘാടനം മന്ത്രി വീണ ജോർജ്​- രാവിലെ 10ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.