റെയിൽവേ യാത്ര ആനുകൂല്യം നിർത്തിയതിൽ മുതിർന്ന പൗരന്മാർ പ്രതിഷേധിച്ചു

കോട്ടയം: ഇന്ത്യൻ റെയിൽവേ സ്വകാര്യവത്​കരിക്കാൻ നരേന്ദ്രമോദി ബോധപൂർവം ശ്രമിക്കുന്നതി‍ൻെറ ഭാഗമാണ് മുതിർന്ന പൗരന്മാർക്കുള്ള യാത്ര ആനുകൂല്യം റദ്ദുചെയ്തതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്ര ആനുകൂല്യം നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോ. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിവർഷം 5000 കോടി യാത്രക്കാരുള്ള ഇന്ത്യൻ റെയിൽവേ മുതിർന്ന പൗരന്മാരെ അവഹേളിക്കുന്നതും അവകാശം നിഷേധിക്കുന്നതും ജനാധിപത്യത്തി‍ൻെറ ലംഘനമാണന്ന് റെയിൽവേ സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറി ടി.എസ്. സലീം പറഞ്ഞു. കേരളത്തിൽ 50ഓളം കേന്ദ്രങ്ങളിൽ കെ.എസ്.എസ്.പി.എയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി. കോട്ടയത്ത്​ നടന്ന ധർണയിൽ ജില്ല പ്രസിഡന്‍റ്​ കെ.ഡി. പ്രകാശൻ അധ്യക്ഷതവഹിച്ചു. പി.കെ. മണിലാൽ, പി.ജെ. ആന്‍റണി, ഇ.എൻ. ഹർഷകുമാർ, ബേബി ദാനിയേൽ, ശശീന്ദ്ര ബാബു, എം.പി. ഗോപാലകൃഷ്ണൻ നായർ, ശ്രീരാമചന്ദ്രൻ, കെ.എം. ജോബ്, സോമൻ കണ്ണംപുഞ്ച, എ.ജെ. ജോർജ്, എം.എസ്​. അലി റാവുത്തർ, കാളികാവ് ശശികുമാർ, എം.എസ്. ഷിബു, സക്കീർ ചങ്ങംപള്ളി എന്നിവർ സംസാരിച്ചു. -------- പടം: KTL KSSPA കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കോട്ടയം റെയിൽവേ സ്റ്റേഷൻ പടിക്കൽ നടത്തിയ ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.