ആ​സി​ഫ്​

പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ

ചി​ങ്ങ​വ​നം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. അ​തി​ര​മ്പു​ഴ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ പി.​എ​ൻ. ആ​സി​ഫി​നെ​യാ​ണ് (28) അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​റി​ലെ​ത്തി​യ ഇ​യാ​ൾ അ​ച്ഛ​ന്റെ സു​ഹൃ​ത്താ​ണെ​ന്നും അ​ച്ഛ​ൻ പ​റ​ഞ്ഞു​വി​ട്ട​താ​ണെ​ന്നും പ​റ​ഞ്ഞ് പെ​ൺ​കു​ട്ടി​യെ കാ​റി​ൽ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ചി​ങ്ങ​വ​നം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യെ തു​ട​ർ​ന്ന് ചി​ങ്ങ​വ​നം പൊ​ലീ​സ് കേ​സെ​ടു​ത്ത്​ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ചി​ങ്ങ​വ​നം എ​സ്.​എ​ച്ച്.​ഒ വി.​എ​സ്. അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ വി.​വി. വി​ഷ്ണു, ഷി​ബു​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ റി​ങ്കു, സ​ഞ്ജി​ത്ത്, ദി​ലീ​പ്, വി​നോ​ദ് മാ​ർ​ക്കോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഞ്ചാ​വ് കൈ​വ​ശം​വെ​ച്ച​തി​ന് ഏ​റ്റു​മാ​നൂ​ർ എ​ക്സൈ​സി​ലെ ക്രി​മി​ന​ൽ​കേ​സി​ൽ പ്ര​തി​യാ​ണ്​ ആ​സി​ഫ്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Attempt to abduct girl: Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.