എ.ഐ.ഡി.എസ്.ഒ സംസ്ഥാന നേതാവ്​ അറസ്റ്റിൽ; പ്രതിഷേധം

കോട്ടയം: അക്ഷരവും അറിവും നിഷേധിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനും സാംസ്കാരിക അധഃപതനത്തിനും മദ്യവിപത്തിനുമെതിരെ സംഘടിക്കാൻ ആഹ്വാനം ചെയ്ത്​ പാമ്പാടി എം.ജി.എം സ്കൂളിനു സമീപം വിദ്യാർഥികൾക്കിടയിൽ കാമ്പയിനുമായെത്തിയ എ.ഐ.ഡി.എസ്.ഒ സംസ്ഥാന കമ്മിറ്റി അംഗം രലേഷ് ചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസി‍ൻെറ ജനാധിപത്യവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച്​ പാമ്പാടിയിൽ പ്രകടനവും യോഗവും നടന്നു. വിദ്യാർഥികൾക്കിടയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ പോസ്കോ നിയമപ്രകാരം അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിമുഴക്കിയ പൊലീസി‍ൻെറ നടപടി ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന്​ സംസ്ഥാന ട്രഷറർ ആർ. മീനാക്ഷി പറഞ്ഞു. എസ്.യു.സി.ഐ ജില്ല സെക്രട്ടറി മിനി കെ.ഫിലിപ്, രലേഷ് ചന്ദ്രൻ, ബിയ ചെറിയാൻ എന്നിവർ സംസാരിച്ചു. -- പടം: KTL SUCI എ.ഐ.ഡി.എസ്.ഒ സംസ്ഥാന കമ്മിറ്റി അംഗം രലേഷ് ചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്​ എസ്.യു.സി.ഐ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.