സെർവർ തകരാർ; ആർ.ടി ഓഫിസ്​ പ്രവർത്തനം താളംതെറ്റി

കോട്ടയം: ആർ.ടി ഓഫിസിൽ സെർവർ തകരാറിലായതിനെതുടർന്ന്​ പ്രവർത്തനങ്ങൾ താളംതെറ്റി. 10 ​കെ.ബിയുടെ സെർവർ ശനിയാഴ്ചയാണ്​ കേടായത്​. സർവിസ്​ ഏജൻസിയെ വിളിച്ചിരുന്നെങ്കിലും എത്താൻ കഴിയില്ലെന്നായിരുന്നു മറുപടി. അവശേഷിച്ച നാല്​ ​കെ.ബി സെർവറിൽ ഭാഗികമായാണ്​​ ശനിയാഴ്ച ജോലികൾ നടന്നത്​. ഒരു സെർവർ മാത്രം പ്രവർത്തിക്കുന്നതിനാൽ ഓഫിസിലെ വലിയൊരു വിഭാഗം കമ്പ്യൂട്ടറുകളും പ്രവർത്തിപ്പിക്കാനായില്ല. തിങ്കളാഴ്ചയും ഓഫിസ്​ പ്രവർത്തനം സ്തംഭിച്ചു. സർവിസ്​ ഏജൻസി താൽക്കാലികമായി സെർവർ ശരിയാക്കിനൽകി. 10 വർഷം പഴക്കമുള്ള സെർവർ ഇനിയും കേടുവരാൻ സാധ്യത ഏറെയാണ്​. സെർവർ മാറാനായി അധികൃതർക്ക്​ കത്തുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.