സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ കണ്ടെത്താനായില്ല

ഉദയംപേരൂർ, തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ പരിധിയിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ കാർ കണ്ടെത്താനാകും വൈക്കം: സ്കൂട്ടർ യാത്രികർക്ക് പരിക്കേറ്റ സംഭവത്തിൽ അപകടത്തിനിടയാക്കിയ കാർ കണ്ടെത്താനായില്ലെന്ന് പരാതി. അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന നോർത്ത് വാഴേകാട് സ്വദേശിനി മിനിമോൾക്ക് (45) കൈക്കും ഒപ്പമുണ്ടായിരുന്ന അഖില ബൈജുവിന് (22) കാലിനും പരിക്കേറ്റിരുന്നു. കഴിഞ്ഞ് ഒന്നിന് വൈകീട്ട്​ 7.25 ഓടെ ചെമ്പ് കപ്പേളക്ക്​ സമീപമായിരുന്നു അപകടം. സ്കൂട്ടർ യാത്രികർ ചെമ്പിൽനിന്ന് വാഴേകാട്ടേക്ക് വരുകയായിരുന്നു. വൈക്കത്തുനിന്ന് എറണാകുളത്തേക്ക്​ അമിതവേഗത്തിൽ പാഞ്ഞെത്തിയ ചുവന്ന കാർ ഇവരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോയി. പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാർ കണ്ടെത്തിയെങ്കിലും നമ്പർ തിരിച്ചറിയാനായില്ല. ഉദയംപേരൂർ, തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ പരിധിയിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ കാർ കണ്ടെത്താൻ കഴിയും. ----- കെ.എസ്.ആർ.ടി.സി ബസ് വൈദ്യുതി തൂൺ തകർത്തു വൈക്കം: നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് വൈദ്യുതി തൂണ് ഇടിച്ചുതകർത്തു. ആർക്കും പരുക്കില്ല. തിങ്കളാഴ്ച രാവിലെ 5.45ന് വൈക്കം വലിയകവലക്ക്​ സമീപമായിരുന്നു അപകടം. എറണാകുളത്തുനിന്ന്​ തിരുവനന്തപുരത്തേക്ക്​ പോവുകയായിരുന്നു ബസ്. ബസി‍ൻെറ മുൻഭാഗത്തെ ചില്ല്​ തകർന്നു. വൈദ്യുതി തൂൺ തകർന്നതോടെ നിലച്ച പ്രദേശത്തെ വൈദ്യുതി ബന്ധം തിങ്കളാഴ്ച ഉച്ചയോടെയാണ് പുനഃസ്ഥാപിച്ചത്. വൈക്കം-തലയോലപ്പറമ്പ് റോഡിൽ തിങ്കളാഴ്ച രണ്ട്​​ അപകടങ്ങൾ കൂടി റിപ്പോർട്ട്​ ചെയ്തു. വല്ലകം വളവിൽ രാത്രി 10.15ന്​ കാറിടിച്ച്​ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 11ന് തുറുവേലിക്കുന്നിൽ സൈക്കിളുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. --- പടം: KTL Bus acdnt വൈക്കം വലിയകവലക്ക്​ സമീപം നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് വൈദ്യുതി തൂൺ ഇടിച്ചുതകർത്തപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.