മഴയില്‍ മരങ്ങള്‍ കടപുഴകി: റോഡി‍െൻറ പാതി തകര്‍ന്നു

മഴയില്‍ മരങ്ങള്‍ കടപുഴകി: റോഡി‍ൻെറ പാതി തകര്‍ന്നു കറുകച്ചാല്‍: റോഡരികില്‍നിന്ന തെങ്ങും പാഴ്മരവും തോട്ടിലേക്ക് കടപുഴകി. സംരക്ഷണ ഭിത്തി തകര്‍ന്നതോടെ റോഡി‍ൻെറ പാതിയോളം ഇടിഞ്ഞുതാഴ്ന്നു. നാലാം വാര്‍ഡിലെ ഇലവുങ്കല്‍-പരുതൂട്ട് റോഡാണ് തകര്‍ന്നത്. ഇതോടെ പ്രദേശത്തെ 40 വീടുകളിലേക്കുള്ള ഗതാഗതം മുടങ്ങി. ഒരുവശത്തുകൂടി ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് പോകുന്നത്. കഴുന്നുകുഴി-തൊമ്മച്ചേരി തോട് ഏതാനും ദിവസംമുമ്പ്​ തെളിനീരൊഴുകും പദ്ധതിപ്രകാരം വൃത്തിയാക്കിയിരുന്നു. ഇതോടെ തോടി‍ൻെറ അടിഭാഗത്തെ മണ്ണ് ഒഴുകിപ്പോകുകയും നീരൊഴുക്ക് വര്‍ധിച്ചതോടെ മരങ്ങള്‍ പിഴുതുവീഴുകയായിരുന്നു. പഞ്ചായത്ത്​ അംഗം കിരണ്‍കുമാര്‍, ടി.കെ. മോഹനദാസക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് കല്ലും മണ്ണും നിറച്ച് താൽക്കാലിക ഗതാഗത സൗകര്യമൊരുക്കി. റോഡി‍ൻെറ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ 10 ലക്ഷം രൂപയോളം വേണമെന്നും ഇതിനായി അധികൃതര്‍ക്ക് അപേക്ഷ നല്‍കിയെന്നും പഞ്ചായത്ത്​ അംഗം പറഞ്ഞു. ------- ഇലവുങ്കല്‍-പരുതൂട്ട് റോഡി‍ൻെറ വശത്തെ മരങ്ങള്‍ കടപുഴകിയതോടെ പാതിഭാഗം ഇടിഞ്ഞുതാഴ്ന്നനിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.