പ്രവാചക നിന്ദ: ആഗോള ആസൂത്രണത്തിൻെറ ഭാഗമെന്ന് കോട്ടയം: ആഗോളതലത്തിൽ സംഘടിതമായി പ്രവാചക നിന്ദ രഹസ്യാസൂത്രണം ചെയ്യുന്നതിൻെറ തുടർസംഭവമാണ് ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പരാമർശമെന്ന് ജമാഅത്ത് കൗൺസിൽ ജില്ല കമ്മിറ്റി. അന്തർദേശീയ തലത്തിൽ ഇതിനെതിരെ വന്ന പ്രതിഷേധങ്ങളും നടപടികളും പ്രതീക്ഷ നൽകുന്നു. സംസ്ഥാന സമിതി അംഗം ബഷീർ തേനമ്മാക്കൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് അമീർ ബദ്രി അധ്യക്ഷതവഹിച്ചു. പി.എം. സലീം, ഉമർ കാസിം, അനസ് മുഹമ്മദ്, മുഹമ്മദ് റാഫി, മുഹമ്മദ് ഹാഷിം, സക്കീർ ചങ്ങംപിള്ളി തുടങ്ങിയവർ പങ്കെടുത്തു. ----------- മുസ്ലിംലീഗ് സമ്മേളനം കാഞ്ഞിരപ്പള്ളി: ഇടക്കുന്നം ശാഖ മുസ്ലിം ലീഗ് സമ്മേളനം ജില്ല സെകട്ടറി കെ.എൻ. മുഹമ്മദ് സിയ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്‍റ് വി.എം.എ. റഷീദ് അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് വി.എം. സിറാജ് മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡന്‍റ് എം.സി. ഖാൻ, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ. നൗഷാദ് മുഹ്സിൻ, ഈരാറ്റുപേട്ട ശാഖ ജനറൽ സെക്രട്ടറി റഫീക്ക് പൂതക്കുഴി എന്നിവർ സംസാരിച്ചു. --- KTL MUSLIM LEAGUE SAMMELANAM- ഇടക്കുന്നം ശാഖ മുസ്ലിം ലീഗ് സമ്മേളനം ജില്ല സെക്രട്ടറി കെ.എൻ. മുഹമ്മദ് സിയ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.