പത്തനംതിട്ട: മോദി ഭരണത്തിന്റെ കീഴില്‍ രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലായെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം അമര്‍ജിത് കൗര്‍ പറഞ്ഞു. സി.പി.ഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറുകളെ കുത്സിതമാർഗങ്ങളിലൂടെ അട്ടിമറിക്കാനും പാവസര്‍ക്കാറുകളെ പ്രതിഷ്ഠിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത ഗവണ്‍മെന്റുകള്‍ക്കെതിരെ സി.ബി.ഐ, ഇ.ഡി, സി.എ.ജി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ മര്‍ദനോപകരണമാക്കുന്നു. ജുഡീഷ്യറിയെ വരെ ഭരണസ്വാധീനം ഉപയോഗിച്ച് വരുതിയിലാക്കി. പ്രതിഷേധങ്ങളെ ഭിന്നിപ്പിന്റെ സ്വരമുയര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നത്. ഇതിനായി ഫാഷിസത്തെയും നാസിസത്തെയും കൂട്ടുപിടിക്കുകയാണ്. ദേശീയപതാകയെ അംഗീകരിക്കാത്തവരുടെ രാജ്യസ്നേഹം കാപട്യമാണ്. ഇതാണോ സ്വാതന്ത്ര്യസമര സേനാനികള്‍ സ്വപ്നം കണ്ട ഭാരതമെന്ന് മോദി വ്യക്തമാക്കണമെന്നും അമര്‍ജിത് കൗര്‍ പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറിമാരായ കെ. പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സി. അംഗം കെ.ആർ. ചന്ദ്രമോഹൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി.ആർ. ഗോപിനാഥൻ, ജില്ല അസി. സെക്രട്ടറിമാരായ ഡി. സജി, മലയാലപ്പുഴ ശശി, ജില്ല ട്രഷറർ അടൂർ സേതു തുടങ്ങിയവർ സംസാരിച്ചു. പടം: PTG61cpi സി.പി.ഐ പത്തനംതിട്ട ജില്ല സമ്മേളനത്തിന് തുടക്കംകുറിച്ച് നടന്ന പൊതുസമ്മേളനം ദേശീയ സെക്രട്ടേറിയറ്റംഗം അമര്‍ജിത് കൗര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.