മണ്ഡലകാലത്തിന്​ തുടക്കം; ശബരിമല നട തുറന്നു

പുതിയ മേൽശാന്തിമാർ ചുമതലയേറ്റു ശബരിമല: നാടാകെ മുഴങ്ങുന്ന ശരണാരവത്തിന്​ തുടക്കമിട്ട്​ മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. സന്നിധാനം ജന നിബിഡമായിരുന്നി​െല്ലങ്കിലും ശരണംവിളികളാൽ മുഖരിതമായിരുന്നു. രണ്ട്​ വർഷത്തെ ഇടവേളക്കുശേഷം പതിനെട്ടാംപടി ചവിട്ടി ഭക്​തലക്ഷങ്ങൾ ഇത്തവണ ഇഷ്​ടദേവനെ വണങ്ങാനെത്തും. 41 ദിവസം നീളുന്ന മണ്ഡലകാലത്തിന്​ വൃശ്ചികം ഒന്നായ ചൊവ്വാഴ്​ച മുതൽ തുടക്കമാകും. സ്ഥാനമൊഴിഞ്ഞ ക്ഷേത്ര മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ്​ നട തുറന്നത്​. മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്​നി പകര്‍ന്നു. തുടര്‍ന്ന് പുതിയ ശബരിമല മേല്‍ശാന്തിയായി എന്‍.പരമേശ്വരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി ശംഭു നമ്പൂതിരിയെയും അവരോധിച്ചു. സ്‌പെഷല്‍ കമീഷണറും കൊല്ലം ജില്ല ജഡ്ജിയുമായ എം. മനോജ് സന്നിഹിതനായിരുന്നു. കോവിഡി​ൻെറ സാഹചര്യത്തിൽ നടതുറന്ന തിങ്കളാഴ്​ച തീർഥാടകർക്ക്​ പ്രവേശനം അനുവദിച്ചിരുന്നില്ല. വൃശ്ചികം ഒന്നായ ചൊവ്വാഴ്​ച പുലര്‍ച്ച ഇരുക്ഷേത്രനടകളും പുതിയ മേൽശാന്തിമാർ തുറക്കും. ഡിസംബര്‍ 26 വരെയാണ് മണ്ഡലപൂജ മഹോത്സവം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. മകരവിളക്ക് ഉത്സവം ഡിസംബര്‍ 30 മുതല്‍ ജനുവരി 20 വരെയാണ്. 2022 ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അനുമതി ഉണ്ട്. തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 26ന് നടക്കും. മകരവിളക്ക് ദിവസമായ ജനുവരി 14ന് വൈകുന്നേരം 6.30ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.