ശബരിമല: മൂന്ന് എമര്‍ജന്‍സി ഓപറേഷന്‍ സെൻററുകള്‍ ആരംഭിച്ചു

ശബരിമല: മൂന്ന് എമര്‍ജന്‍സി ഓപറേഷന്‍ സൻെററുകള്‍ ആരംഭിച്ചു ശബരിമല: ദര്‍ശനത്തിനെത്തുന്ന എല്ലാ തീർഥാടകര്‍ക്കും സുഗമമായ ദര്‍ശനം സാധ്യമാക്കുകയാണ് സര്‍ക്കാറി​ൻെറ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. തീര്‍ഥാടനത്തോട് അനുബന്ധിച്ച് അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തില്‍ ആരംഭിച്ച മൂന്ന് എമര്‍ജന്‍സി ഓപറേഷന്‍ സൻെററുകളുടെ ഉദ്ഘാടനം പമ്പയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൂന്നു ദിവസത്തേക്ക് ഓണ്‍ലൈന്‍ ബുക്ക് ചെയ്ത ശബരിമല തീര്‍ഥാടകർ സുരക്ഷയെക്കരുതി അവരുടെ വരവ് ഒഴിവാക്കിയാല്‍ ഈ മാസം 18ന് ശേഷം ഒരാഴ്ചക്കാലം ഇതേ ടിക്കറ്റ് ഉപയോഗിച്ച് ശബരിമല ദര്‍ശനം നടത്താമെന്ന്​ മന്ത്രി പറഞ്ഞു. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് എമര്‍ജന്‍സി ഓപറേഷൻ ​െസൻററുകള്‍ പ്രവര്‍ത്തിക്കുന്നത്. ശബരിമല അഡീഷനല്‍ മജിസ്ട്രേറ്റിനാണ് എമര്‍ജന്‍സി ഓപറേഷന്‍ സൻെററുകളുടെ ചുമതല. സാറ്റലൈറ്റ് ഫോണ്‍, വോക്കി ടോക്കി, ഫോണ്‍ കണക്​ഷന്‍, ഇൻറര്‍നെറ്റ് കണക്​ഷന്‍, ഹോട്ട്‌ലൈന്‍, ഹണ്ട് ലൈന്‍, അസ്‌കാ ലൈറ്റുകള്‍, മൈക്രോഫോണുകള്‍, ലൈഫ് ജാക്കറ്റ്, ലൈഫ്‌ബോയ്, സെര്‍ച്ച് ലൈറ്റ് എന്നിവയാണ് എമര്‍ജന്‍സി ഓപറേഷന്‍ സൻെററുകളില്‍ ഉണ്ടാകുക. ഉദ്ഘാടനത്തിന് മുന്നോടിയായി മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേകയോഗവും ചേര്‍ന്നു. പ്രമോദ് നാരായണ്‍ എം.എല്‍.എ, കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ജില്ല പൊലീസ് മേധാവി ആര്‍.നിശാന്തിനി, ശബരിമല എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. PTG 22 SABARI ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആരംഭിച്ച എമര്‍ജന്‍സി ഓപറേഷന്‍ സൻെററുകളുടെ ഉദ്ഘാടനം മന്ത്രി കെ.രാജന്‍ നിര്‍വഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.