കോട്ടയം: കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയത്തിൻെറ ഗോപാൽരത്‌ന അവാർഡ് നേടി മരങ്ങാട്ടുപിള്ളി സ്വദേശി രശ്മി എബ്രഹാം. നാടൻ ഇനത്തിലുള്ള കന്നുകാലികളെ വളർത്തുന്ന മികച്ച രണ്ടാമത്തെ ക്ഷീരകർഷകർക്കുള്ള അവാർഡാണ് ലഭിച്ചത്. ഡോ. വർഗീസ് കുര്യൻെറ ജന്മദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ ആനന്ദിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി പുരുഷോത്തം രൂപാലയിൽനിന്നാണ് മൂന്നുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഏറ്റുവാങ്ങിയത്. ഉഴവൂർ ബ്ലോക്കിലെ കുര്യനാട് ക്ഷീരസംഘത്തിലെ അംഗമാണ് രശ്മി. 2019ൽ കേരള സർക്കാറിൻെറ ബയോഡൈവേഴ്‌സിറ്റി അവാർഡ് ലഭിച്ചിരുന്നു. നാൽപതോളം നാടൻ പശുക്കളും 18 സങ്കരയിനം പശുക്കളുമാണ് രശ്മിക്കുള്ളത്. പശുക്കൾക്കുപുറമെ വീടിനോട് ചേർന്നുള്ള 60 സൻെറിൽ പച്ചക്കറി കൃഷിയും മീൻ കൃഷിയും മുട്ടക്കോഴികളുമുണ്ട്. ജൈവവളം ഉപയോഗിച്ചാണ് പച്ചക്കറികൃഷി ചെയ്യുന്നത്. മഴമറ, അക്വാപോണിക്‌സ്, തുള്ളി നന, തിരി നന എന്നിങ്ങനെയുള്ള കൃഷി രീതികളെല്ലാം ഇവർ ഉപയോഗിക്കുന്നുണ്ട്. മീനും ജൈവ പച്ചക്കറികളും ഇക്കോഷോപ്പ് വഴിയാണ് വിറ്റഴിക്കുന്നത്. ഭർത്താവ് സണ്ണി എബ്രഹാമും നാല് പെൺമക്കളും അടങ്ങുന്നതാണ് രശ്മിയുടെ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.