ഇടുക്കിയിൽ ആശങ്കയുടെ സാഹചര്യമില്ല -ഡാം സുരക്ഷ അതോറിറ്റി ചെയർമാൻ

ഇടുക്കി: ജലനിരപ്പ്​ ഉയർന്നുനിൽക്കുന്ന ഇടുക്കി അണക്കെട്ടിൽ നിലവിൽ ആശങ്കയുടെ സാഹചര്യമില്ലെന്ന്​ സംസ്ഥാന ഡാം സുരക്ഷ അതോറിറ്റി ചെയർമാൻ ജസ്​റ്റിസ്​ സി.എൻ. രാമച​ന്ദ്രൻ നായർ. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാമുകളില്‍ വെള്ളം നിറയുമ്പോഴും വല്ലാതെ കുറയുമ്പോഴും എല്ലാ വര്‍ഷവും നടത്തുന്ന പതിവ് പരിശോധനയുടെ ഭാഗമാണ് സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു. അറ്റകുറ്റപ്പണികള്‍ ശാസ്ത്രീയമായ രീതിയില്‍ തുടരും. കുളമാവ്​ ഡാമിന്​ സമീപത്തെ മണ്ണിടിച്ചിൽ ഒരുതരത്തിലും അണക്കെട്ടിന്​ ഭീഷണിയല്ല. ഇടുക്കി, ചെറുതോണി, കുളമാവ്​, മലങ്കര ഡാമുകൾ സന്ദർശിച്ച്​ ബോധ്യപ്പെട്ട കാര്യങ്ങൾ സംബന്ധിച്ച്​ സർക്കാറിന്​ റിപ്പോർട്ട്​ സമർപ്പിക്കുമെന്നും ചെയർമാൻ പറഞ്ഞു. സുരക്ഷ സമിതി അംഗം സെക്രട്ടറി ആർ. പ്രിയേഷ്‍, അംഗങ്ങളായ റിട്ട. ചീഫ് എന്‍ജിനീയര്‍ കെ.എച്ച്. ഷംസുദ്ദീന്‍, ഡാം സേഫ്റ്റി ചീഫ് എന്‍ജിനീയര്‍ എസ്. സുപ്രിയ, ഉന്നതോദ്യോഗസ്ഥരായ ബിജു വി. ജോസ്, എം.കെ. സിന്ധു, എം.കെ. സബീന, സജാദ് അലി തുടങ്ങിയവരും ചെയര്‍മാനൊപ്പം ഉണ്ടായിരുന്നു. ചിത്രം TDG100 Dam visit സംസ്ഥാന ഡാം സുരക്ഷ അതോറിറ്റി ചെയര്‍മാന്‍ ജസ്​റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം ചെറുതോണി ഡാം സന്ദര്‍ശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.