ഹലാൽ ശർക്കര: കരാറുകാരോട്​ വിശദീകരണം തേടി

കൊച്ചി: ശബരിമലയിൽ അപ്പം, അരവണ നിർമാണത്തിന് ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ വിശദീകരണം നൽകാൻ എതിർകക്ഷികളായ കരാർ കമ്പനികൾക്ക്​ ഹൈകോടതി കൂടുതൽ സമയം അനുവദിച്ചു. 2019-20ൽ അപ്പം-അരവണ നിർമാണത്തിന് ശർക്കര ലഭ്യമാക്കിയ കരാറുകാരായ മഹാരാഷ്​ട്രയിലെ വർധാൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ് കമ്പനിയും ശബരിമലയിൽ ബാക്കിയായ ശർക്കര ലേലത്തിൽ വാങ്ങിയ തൃശൂരിലെ സതേൺ അഗ്രോ ടെക്കും ഒരാഴ്​ചക്കകം വിശദീകരണം നൽകണം. തുടർന്ന്​ ഹരജി ഒരാഴ്​ചക്കുശേഷം പരിഗണിക്കാൻ മാറ്റി. ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ശബരിമലയിൽ ഉപയോഗിക്കുന്നതിനെതിരെ ശബരിമല കർമസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ നൽകിയ ഹരജിയാണ്​ ജസ്​റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്​റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ​േദവസ്വം ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.