ശബരിമല: ശബരിമലയിൽ അഞ്ചംഗ ട്രാൻസ്ജെൻഡർ സംഘം ദർശനം നടത്തി. തൃപ്തി, രഞ്ജുമോൾ, അതിഥി, സജ്‌ന, ജാസ്മിൻ, തൃപ്തിയുടെ ഭർത്താവ് ഹൃഥിക് എന്നിവരാണ് ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ദർശനം നടത്തിയത്. പുലർച്ച നിലയ്ക്കലിൽ െവച്ച് സംഘത്തെ പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് എ.ഡി.എമ്മുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഇവർക്ക് മലചവിട്ടാൻ അനുമതി നൽകിയത്. നിലയ്ക്കലിൽെവച്ച് ഇവരുടെ ദേഹപരിശോധനയും നടത്തിയിരുന്നു. തൃപ്തി, രഞ്ജുമോൾ എന്നിവർ മൂന്നാം തവണയാണ് ശബരിമലയിൽ ദർശനം നടത്തുന്നത്. 41 ദിവസത്തെ വ്വ്രതമെടുത്താണ് മലചവിട്ടിയതെന്ന് ഇവർ പറഞ്ഞു. യാത്ര മദ്ധ്യേ ഏറ്റുമാനൂരിൽ സ്പോട്ട് ബുക്കിങ് നടത്താൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് രാത്രിയിൽ നിലയ്ക്കലിലെത്തി സ്പോട്ട് ബുക്കിങ്ങിന് ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ പൊലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെടുകയായിരുന്നു. മെയിൽ, ഫീമെയിൽ എന്ന രണ്ടു ഓപ്ഷൻ കൂടാതെ മറ്റുള്ളവർ എന്ന ഓപ്ഷനിലൂടെയാണ് സ്പോട്ട് ബുക്കിങ്ങിന് ശ്രമിച്ചതെന്ന് ഇവർ പറഞ്ഞു. രാത്രി പന്ത്രണ്ടര മുതൽ പുലർച്ച നാലു വരെ നിലയ്ക്കലിൽ കാത്തിരുന്ന ശേഷമാണ് സന്നിധാനത്തേക്ക് എത്തിയത്. ട്രാൻസ്ജെൻഡർ ഐ.ഡി കാർഡുകളുമായാണ് ഇവർ ദർശനത്തിനെത്തിയത്. ഇവരിൽ ജാസ്മിൻ പാലക്കാട് സ്വദേശിയും, അതിഥിയും തൃപ്തിയും സജ്നയും തൃപ്തിയുടെ ഭർത്താവും എറണാകുളം സ്വദേശികളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.