കുറിച്ചി ശങ്കരപുരം മേല്‍പാലത്തിൻെറ അപ്രോച്ച് റോഡ് ടാറിങ് തുടങ്ങി ചങ്ങനാശ്ശേരി: കുറിച്ചി ശങ്കരപുരം മേല്‍പാലത്തിൻെറ അപ്രോച്ച് റോഡ് ടാറിങ് തുടങ്ങി. പാലം നിര്‍മാണം പൂര്‍ത്തീകരിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അപ്രോച്ച് റോഡ് നിര്‍മാണം വൈകുന്നത് വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ടാറിങ്ങിനുവേണ്ടി റോഡരികില്‍ മെറ്റില്‍ ഇറക്കി കൂനകൂട്ടി ഇട്ടിരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായും പരാതി ഉയര്‍ന്നിരുന്നു. അപ്രോച്ച് റോഡ് നിര്‍മാണത്തിനുശേഷം റോഡില്‍ മെറ്റിൽനിരത്തി ഉറക്കണം പണി നിര്ത്തിെവച്ചിരിക്കുകയായിരുന്നു. എന്നാൽ, മാസങ്ങള്‍ പിന്നിട്ടതോടെ മെറ്റിൽ ഇളകി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായിരുന്നു. റോഡ് ടാര്‍ ചെയ്യാന്‍ വൈകുന്നത് കുറിച്ചി പഞ്ചായത്തിലെത്തുന്ന ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. തൊട്ടടുത്തുള്ള ശങ്കരപുരം ക്ഷേത്രത്തിലും പൊടിശല്യം രൂക്ഷമായിരുന്നു. ചങ്ങനാശ്ശേരി-ചിങ്ങവനം റെയില്‍പാതയില്‍ ഇനി പൂര്‍ത്തിയാവാനുള്ള ഏക മേല്‍പാലം ആണിത്. മറ്റ് നാലുപാലങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിച്ചിരുന്നു. മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കാം എന്ന വാഗ്ദാനം എം.പി അടക്കമുള്ളവര്‍ നല്‍കിയാണ് പാലംപൊളിച്ചത്. എന്നാല്‍, വര്‍ഷം മൂന്നു കഴിഞ്ഞിട്ടും പാലം പൂര്‍ണമായും ഗതാഗതയോഗ്യമാക്കിയിരുന്നില്ല. പഞ്ചായത്ത്, വില്ലേജ്, പോസ്റ്റ് ഓഫിസ്, ആയുര്‍വേദ ആശുപത്രി അടക്കം നിരവധി ഓഫിസുകളില്‍ എത്താന്‍ ജനങ്ങള്‍ ആശ്രയിക്കുന്ന വഴിയാണിത്. ഇതേതുടര്‍ന്ന് വിവിധ സാമൂഹിക, രാഷ്ട്രീയ, സന്നദ്ധ സംഘടകളുടെയും ദേവാലയങ്ങളുടെയും നേതൃത്വത്തില്‍ സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിരുന്നു. സി.പി.എം ലോക്കല്‍ സമ്മേളനം പ്രമേയവും പാസാക്കിയിരുന്നു. അപ്രോച്ച് റോഡ് ടാറിങ് നടത്തി പാലം സഞ്ചാരയോഗ്യമാവുന്നതോടെ ഒരു നാടിൻെറ മൂന്നുവര്‍ഷത്തെ യാത്രാദുരിതത്തിന് അറുതിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.