Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുറിച്ചി ശങ്കരപുരം...

കുറിച്ചി ശങ്കരപുരം മേല്‍പാലത്തി​െൻറ അപ്രോച്ച് റോഡ് ടാറിങ് തുടങ്ങി

text_fields
bookmark_border
കുറിച്ചി ശങ്കരപുരം മേല്‍പാലത്തി​ൻെറ അപ്രോച്ച് റോഡ് ടാറിങ് തുടങ്ങി ചങ്ങനാശ്ശേരി: കുറിച്ചി ശങ്കരപുരം മേല്‍പാലത്തി​ൻെറ അപ്രോച്ച് റോഡ് ടാറിങ് തുടങ്ങി. പാലം നിര്‍മാണം പൂര്‍ത്തീകരിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അപ്രോച്ച് റോഡ് നിര്‍മാണം വൈകുന്നത് വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ടാറിങ്ങിനുവേണ്ടി റോഡരികില്‍ മെറ്റില്‍ ഇറക്കി കൂനകൂട്ടി ഇട്ടിരിക്കുന്നത് അപകടങ്ങള്‍ക്ക്​ കാരണമാകുന്നതായും പരാതി ഉയര്‍ന്നിരുന്നു. അപ്രോച്ച് റോഡ് നിര്‍മാണത്തിനുശേഷം റോഡില്‍ മെറ്റിൽനിരത്തി ഉറക്കണം പണി നിര്‍ത്തി​െവച്ചിരിക്കുകയായിരുന്നു. എന്നാൽ, മാസങ്ങള്‍ പിന്നിട്ടതോടെ മെറ്റിൽ ഇളകി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായിരുന്നു. റോഡ് ടാര്‍ ചെയ്യാന്‍ വൈകുന്നത് കുറിച്ചി പഞ്ചായത്തിലെത്തുന്ന ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്​ടിച്ചിരുന്നു. തൊട്ടടുത്തുള്ള ശങ്കരപുരം ക്ഷേത്രത്തിലും പൊടിശല്യം രൂക്ഷമായിരുന്നു. ചങ്ങനാശ്ശേരി-ചിങ്ങവനം റെയില്‍പാതയില്‍ ഇനി പൂര്‍ത്തിയാവാനുള്ള ഏക മേല്‍പാലം ആണിത്. മറ്റ് നാലുപാലങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിച്ചിരുന്നു. മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കാം എന്ന വാഗ്ദാനം എം.പി അടക്കമുള്ളവര്‍ നല്‍കിയാണ് പാലംപൊളിച്ചത്. എന്നാല്‍, വര്‍ഷം മൂന്നു കഴിഞ്ഞിട്ടും പാലം പൂര്‍ണമായും ഗതാഗതയോഗ്യമാക്കിയിരുന്നില്ല. പഞ്ചായത്ത്, വില്ലേജ്, പോസ്​റ്റ്​ ഓഫിസ്, ആയുര്‍വേദ ആശുപത്രി അടക്കം നിരവധി ഓഫിസുകളില്‍ എത്താന്‍ ജനങ്ങള്‍ ആശ്രയിക്കുന്ന വഴിയാണിത്. ഇതേതുടര്‍ന്ന് വിവിധ സാമൂഹിക, രാഷ്​ട്രീയ, സന്നദ്ധ സംഘടകളുടെയും ദേവാലയങ്ങളുടെയും നേതൃത്വത്തില്‍ സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിരുന്നു. സി.പി.എം ലോക്കല്‍ സമ്മേളനം പ്രമേയവും പാസാക്കിയിരുന്നു. അപ്രോച്ച് റോഡ് ടാറിങ് നടത്തി പാലം സഞ്ചാരയോഗ്യമാവുന്നതോടെ ഒരു നാടി​ൻെറ മൂന്നുവര്‍ഷത്തെ യാത്രാദുരിതത്തിന്​ അറുതിയാവും​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story