കോട്ടയം ടെക്‌സ്‌റ്റൈൽസ് മന്ത്രി സന്ദർശിച്ചു

കോട്ടയം: പ്രവർത്തനം പുനരാരംഭിച്ച കോട്ടയം ടെക്സ്​റ്റൈൽസ് മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു. 2020 ഫെബ്രുവരി ഏഴുമുതൽ ലേ ഓഫിലായിരുന്ന സ്ഥാപനം നവംബർ 15 മുതലാണ് വീണ്ടും പ്രവർത്തനം തുടങ്ങിയത്. മന്ത്രി വി.എൻ. വാസവൻ, മന്ത്രി പി. രാജീവ് എന്നിവർ ഒക്ടോബറിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ട്രേഡ് യൂനിയൻ പ്രതിനിധികൾ എന്നിവരുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയുടെ ഫലമായാണ് സ്ഥാപനം വീണ്ടും പ്രവർത്തിപ്പിക്കുന്നതിന് തീരുമാനിച്ചത്. മൂന്ന് ഷിഫ്റ്റ് പൂർണമായി പ്രവർത്തിപ്പിച്ച് പൂർണതോതിൽ പ്രവർത്തനം സാധ്യമാക്കും എന്ന ഉറപ്പിൽ 1.5 കോടി സർക്കാർ അനുവദിക്കുകയായിരുന്നു. ടെക്‌സ്‌​​െറ്റെൽസ് പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. തൊഴിലാളികളുമായി സംസാരിച്ചു. ടെക്സ്്റ്റൈൽസ് കോർപറേഷൻ മാനേജിങ്​ ഡയറക്ടർ കെ.ടി. ജയരാജൻ, കോട്ടയം ടെക്‌സ്‌​െറ്റെൽസ് യൂനിറ്റ് ഇൻ ചാർജ് മാനേജർ എബി തോമസ്, പഞ്ചായത്ത്​ അംഗം ബിജു പഴയപുരയ്ക്കൽ, തൊഴിലാളി സംഘടന നേതാക്കളായ കെ.എൻ. രവി, കെ.എ. ശ്രീജിത്, സി.കെ. പ്രതീഷ്, ടി.ആർ. മനോജ്, കെ.സി. രാജീവ്, മിനി ജോർജ്, ഡെപ്യൂട്ടി മാനേജർ എ.കെ. സാബു, എന്നിവർ ഒപ്പമുണ്ടായിരുന്നു. ktl KOTTAYAM TEXTILES പ്രവർത്തനം പുനരാരംഭിച്ച കോട്ടയം ടെക്സ്​റ്റൈൽസ് മന്ത്രി വി.എൻ. വാസവൻ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.