കുട്ടികളെ ഉപയോഗിച്ച് മൺപാത്ര വിൽപന: രണ്ടുപേർ പിടിയിൽ

കുമരകം: അഞ്ചും പത്തും പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് ലോറിയിൽ മൺപാത്ര കച്ചവടം നടത്തിയ രാജസ്ഥാൻ സ്വദേശികളായ രണ്ടുപേർ പിടിയിൽ. ലാഡുലാൽ (28), മുകേഷ് (21) എന്നിവരെയാണ് ചൈൽഡ് ആൻഡ്​ പ്രൊഹിബിഷൻ ആൻഡ് റെഗുലേഷൻ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. ചെങ്ങളം ഇല്ലിക്കൽ പ്രദേശത്ത് കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. വാഹനങ്ങളിൽ കുട്ടികളെ ഉപയോഗിച്ച് മൺപാത്ര കച്ചവടം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് വെൽഫയർ ഓഫിസറിന്‍റെ പരാതിയെ തുടർന്ന് കുമരകം പൊലീസ് ഇവരെ ഇല്ലിക്കൽ ഭാഗത്തുനിന്ന്​ അറസ്റ്റ്​ ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.