വേനല്‍ കടുത്തു: നെല്‍കൃഷിക്ക് വെള്ളം ലഭിക്കാതെ കര്‍ഷകര്‍ ആശങ്കയില്‍

ചങ്ങനാശ്ശേരി: പായിപ്പാട് പഞ്ചായത്തിലെ കൊല്ലത്തുചാത്തങ്കരി പാടശേഖരത്തിന് സമീപത്തെ വാച്ചാല്‍തോട്ടില്‍നിന്ന്​ വേനല്‍ക്കാലം ആയതോടെ നെല്‍കൃഷിക്കായി വെള്ളം ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ആശങ്കയിൽ. പാടശേഖരത്തിന്​ സമീപത്തുകൂടി കടന്നുപോകുന്ന വച്ചാലില്‍ വേണ്ടത്ര വെള്ളം എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. ജോബ് മൈക്കിള്‍ എം.എല്‍.എയും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും പാടശേഖരം സന്ദർശിച്ചു. കുറിച്ചി പഞ്ചായത്തിലെ കാരിക്കുഴി പാടശേഖരത്തിന് സമീപത്തെ മുട്ടത്തുകടവ് തോട്ടില്‍നിന്ന്​ കൃഷിക്ക് വെള്ളം എത്തിക്കാന്‍ കഴിയാത്ത അവസ്ഥയിൽ ഈ പാടശേഖരവും എം.എല്‍.എ സന്ദര്‍ശിച്ചു. ഇരുതോടുകളിലെയും ചളി നീക്കംചെയ്ത്​ തോടിന് ആഴംകൂട്ടി പ്രധാനതോട്ടില്‍നിന്ന്​ വെള്ളം ഒഴുകിയെത്തുവാന്‍ എല്ലാവിധ നടപടികളും എടുക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ഇതുസംബന്ധിച്ച്​ കലക്ടറുമായി ബന്ധപ്പെട്ടെന്നും ഈമാസം അവസാനം തന്നെ തോട് ആഴംകൂട്ടുന്ന പ്രവൃത്തി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറിഗേഷന്‍ വകുപ്പ് അസി. എന്‍ജിനീയര്‍ ബിനു ജോസ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്​ അംഗം ജോണ്‍സന്‍ അലക്‌സാണ്ടര്‍, പായിപ്പാട് പഞ്ചായത്ത്​ അംഗം ഷൈനി ജോജോ, കുറിച്ചിയില്‍ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പ്രഫ. ടോമിച്ചന്‍ ജോസഫ്, കുറിച്ചി പഞ്ചായത്ത് പ്രസിഡന്‍റ്​ സുജാത സുശീലന്‍, മുന്‍ ജില്ല പഞ്ചായത്ത്​ അംഗം ബിജു പൂഴിക്കുന്നേല്‍ തുടങ്ങിവര്‍ എം.എല്‍.എയോടൊപ്പം പാടശേഖരം സന്ദര്‍ശിച്ചു. KTL CHR 1 Krishi കൊല്ലത്തുചാത്തങ്കരി പാടശേഖരത്തില്‍ അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ സന്ദര്‍ശനം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.