വിപണിയിൽ തകർച്ച മൂന്നുദിവസത്തെ നേട്ടത്തിന് വിരാമമിട്ട് ആഴ്ച അവസാനം ഓഹരി സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപകരും ഐ.ടി, സാമ്പത്തിക ഓഹരികളും വൻതോതിൽ വിറ്റൊഴിച്ചതാണ് നഷ്ടത്തിലേക്ക് നയിച്ചത്. സെൻസെക്സ് 773.11 പോയന്റ് ഇടിഞ്ഞ് 58152.22ലും നിഫ്റ്റി 231.10 പോയന്റ് ഇടിഞ്ഞ് 17374.75 ലും വ്യാപാരം അവസാനിപ്പിച്ചു. ടെക് മഹീന്ദ്രക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ഇൻഫോസിസ്, എച്ച്.സി.എൽ ടെക്, എസ്.ബി.ഐ, കോട്ടക് ബാങ്ക്, എച്ച്.ഡി.എഫ്.സി എന്നിവയാണ് തൊട്ടുപിന്നിൽ. ഇൻഡസ് ഇൻഡ് ബാങ്ക്, എൻ.ടി.പി.സി, ടാറ്റ സ്റ്റീൽ എന്നിവയാണ് നേട്ടത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.