എരുമേലി: വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയുക, വന്യജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി പ്രഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഷോജി അയലൂക്കുന്നേൽ അധ്യക്ഷതവഹിച്ചു. സാജൻ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. സക്കറിയ ഡൊമിനിക് ചെമ്പകത്തുങ്കൽ, എൽബി അഗസ്റ്റിൻ, അബേഷ് അലോഷ്യസ്, ടോം കാലാപറമ്പിൽ, പി.എച്ച്. അജ്മൽ, മിഥിലാജ് എരുമേലി, ജെഫിൻ പ്ലാപ്പള്ളി എന്നിവർ പങ്കെടുത്തു. ചിത്രം: കേരള യൂത്ത് ഫ്രണ്ട് എം എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് നടത്തിയ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.