പാറത്തോട്: ഇരുപത്താറാംമൈല്‍-വണ്ടന്‍പാറ റോഡ്, പൊടിമറ്റം-പൊന്മല-ആനക്കല്ല് റോഡ് എന്നിവ കേന്ദ്ര പദ്ധതിയിൽ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിപ്പിച്ച ആന്‍റോ ആന്‍റണി എം.പിയെ പാറത്തോട് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ 25മത് വാര്‍ഷികാഘോഷത്തിൻെറ ഭാഗമായി ചേർന്ന യോഗത്തിലാണ് ആദരം. പഞ്ചായത്ത് പ്രസിഡന്‍റ് ജോണിക്കുട്ടി എബ്രാഹം മഠത്തിനകത്ത് അധ്യക്ഷതവഹിച്ചു. പൊടിമറ്റം സെന്‍റ് ജോസഫ് ഇടവക വികാരി തോമസ് പഴവകാട്ടില്‍, വിവിധ തലങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകള്‍, സ്വരുമ പാലിയേറ്റിവ് കാഞ്ഞിരപ്പള്ളി, എസ്.എച്ച് പ്രൊവിന്‍ഷ്യല്‍ പൊടിമറ്റം എന്നിവരെയും പുരസ്കാരം നല്‍കി ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധു മോഹനന്‍, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഡയസ് കോക്കാട്ട്, വിജയമ്മ വിജയലാല്‍, അന്നമ്മ വര്‍ഗീസ്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.എം. ഹനീഫ, മെംബര്‍മാരായ സോഫി ജോസഫ്, കെ.പി സുജീലന്‍, ഷാലിമ്മ ജയിംസ്, ജോളി തോമസ്, കെ.കെ. ശശികുമാര്‍, ടി. രാജന്‍, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, കെ.എ.സിയാദ് , ബീന ജോസഫ് എന്നിവര്‍ സംസാരിച്ചു. KTL WBL Parathod Panchayath ഫോട്ടോയുടെ അടിക്കുറിപ്പ് ജനകീയാസൂത്രണം 25ആം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് മുന്‍ ജനപ്രതിനിധി മാര്‍ട്ടിന്‍ തോമസിന് ആന്‍റോ ആന്‍റണി എം.പി മൊമന്‍റോ നല്‍കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.