വിദേശത്തേക്ക് സ്ത്രീകളെ കടത്തുന്നത് സംബന്ധിച്ച് അന്വേഷണം

നെ​ടു​മ്പാ​ശ്ശേ​രി: ആ​ന്ധ്ര, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​ട്ടേ​റെ സ്ത്രീ​ക​ളെ നെ​ടു​മ്പാ​ശ്ശേ​രി വ​ഴി വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ൻ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ആ​ന്ധ്ര​യി​ലും തെ​ല​ങ്കാ​ന​യി​ലു​മു​ള്ള ചി​ല റി​ക്രൂ​ട്ടി​ങ്​ ഏ​ജ​ൻ​സി​ക​ളാ​ണ് ഇ​തി​ന് പി​ന്നി​ൽ. ചെ​ന്നൈ വ​ഴി​യും ആ​ന്ധ്ര വ​ഴി​യും ക​ട​ക്കാ​നാ​വാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്നും ഇ​വ​ർ ക​ട​ക്കു​ന്ന​ത്. ഇ​വ​രെ എ​ന്ത് ജോ​ലി​ക്കു​വേ​ണ്ടി​യാ​ണ് ക​ട​ത്തു​ന്ന​തെ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്. ആ​ന്ധ്ര​യി​ലും ചെ​ന്നൈ​യി​ലും എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ത​ട​യു​മ്പോ​ൾ നെ​ടു​മ്പാ​ശ്ശേ​രി​യി​ലൂ​ടെ ഇ​വ​ർ​ക്ക് എ​ന്തു​കൊ​ണ്ട് സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്നു​വെ​ന്ന​താ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കൂ​ടു​ത​ലാ​യും സ്ത്രീ​ക​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. എ​ന്നാ​ൽ, വി​സ​യും മ​റ്റ് രേ​ഖ​ക​ളു​മു​ണ്ടെ​ങ്കി​ൽ ത​ട​യാ​നാ​വി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഗ​ൾ​ഫി​ലും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​ണ്. ഇ​തേ​തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ൽ നി​ന്നു​ൾ​പ്പെ​ടെ വ​രു​ന്ന​വ​ർ​ക്ക് പ​ഴ​യ​തോ​തി​ലു​ള്ള ശ​മ്പ​ള​വും മ​റ്റും ന​ൽ​കു​ന്നി​ല്ല. ആ​ന്ധ്ര​യി​ൽ​നി​ന്നും തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു​മു​ള്ള​വ​ർ വീ​ട്ടു​ജോ​ലി​ക്കും മ​റ്റും കു​റ​ഞ്ഞ നി​ര​ക്കി​ൽ ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്യാ​ൻ മു​ന്നോ​ട്ടു​വ​രു​ന്നു​ണ്ട്. ഗ​ൾ​ഫി​ലെ പ​ല സ്പോ​ൺ​സ​ർ​മാ​രും ഫ്രീ ​വി​സ​യാ​ണ് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, ഏ​ജ​ൻ​റു​മാ​ർ വി​സ​ക്കാ​യി 35,000 മു​ത​ൽ 50,000 രൂ​പ​വ​രെ ഈ​ടാ​ക്കു​ന്നു​ണ്ട്. ആ​ലു​വ​യി​ലെ വി​വി​ധ ലോ​ഡ്​​ജു​ക​ളി​ൽ പ​തി​വാ​യി സ്ത്രീ​ക​ൾ ത​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം. എ​ന്നാ​ൽ, പ​രാ​തി​ക​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.