കോട്ടയം: കെ-റെയില്‍ പദ്ധതിക്കെതിരെ ജില്ലയിലെ സാംസ്‌കാരിക പ്രവര്‍ത്തകരെ അണിനിരത്താന്‍ കെ.പി.സി.സി സംസ്‌കാരസാഹിതി ജില്ല സമ്മേളനം തീരുമാനിച്ചു. 'കെ-റെയില്‍ വേഗതയല്ല വേദനയാണ്' മുദ്രാവാക്യമുയര്‍ത്തി ജില്ലയിലെത്തുന്ന സംസ്‌കാര സാഹിതി സംസ്ഥാന കലാജാഥക്ക് വന്‍ സ്വീകരണം ഒരുക്കും. സ്വാഗതസംഘം രൂപവത്കരിച്ചു. കലാജാഥ മേയ് ഒമ്പതിന് മാടപ്പള്ളിയിലും 10ന് നട്ടാശ്ശേരിയിലും എത്തും. യോഗം സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എന്‍.വി. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല ചെയര്‍മാന്‍ ജസ്റ്റിന്‍ ബ്രൂസ് അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി നീണ്ടൂര്‍ മുരളി, സാഹിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ കൈനകരി ഷാജി, സംസ്ഥാന സെക്രട്ടറി വൈക്കം എം.കെ. ഷിബു, ജില്ല ജനറല്‍ കണ്‍വീനര്‍ എം.കെ. ഷമീര്‍, കൗണ്‍സിലര്‍മാരായ സജീവ് മാത്യു, മോളിക്കുട്ടി സെബാസ്റ്റ്യന്‍, സാഹിതി ജില്ല ഭാരവാഹികളായ തോമസ് പാലാത്ര, കെ.കെ. സുരേന്ദ്രന്‍, ലിബിന്‍ ജോസഫ്, മഹിള കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി ഗീത ശ്രീകുമാര്‍, ഹെന്‍ട്രി ജോണ്‍, രഞ്ജിത്ത് അറയ്ക്കല്‍, സക്കീര്‍ ചിങ്ങംപള്ളി, അരവിന്ദാക്ഷന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. KTL KPCC- കെ.പി.സി.സി സംസ്‌കാര സാഹിതി ജില്ല സമ്മേളനം സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എന്‍.വി. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.