കോട്ടയം: കോവിഡിന്‍റെ പേരിൽ നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഫ്രൻഡ്സ് ഓൺ റെയിൽസിന്‍റെ നേതൃത്വത്തിൽ യാത്രക്കാരുടെ പ്രതിഷേധം. കൊല്ലം മുതൽ കോട്ടയം വരെയുള്ള സ്റ്റേഷനുകളിൽ യാത്രക്കാർ പ്രതിഷേധബാഡ്ജുകൾ ധരിച്ചും ബാനറുകൾ ഉയർത്തിയുമാണ് പ്രതിഷേധിച്ചത്. കൊല്ലം റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊല്ലം സ്റ്റേഷനിൽ ഒത്തുചേർന്ന യാത്രക്കാർ ബാനറുകളുമായി പരശുറാം എക്സ്പ്രസിൽ കോട്ടയം വരെ സഞ്ചരിച്ചു. പാസഞ്ചറുകൾ മാത്രം പുനഃസ്ഥാപിക്കാത്തത് സാധാരണക്കാരോടുള്ള ദ്രോഹമാണെന്ന് കരുനാഗപ്പള്ളിയിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് യാത്രക്കാർ സംഘടിക്കുന്നതെന്നും പ്രാഥമിക യാത്രാസൗകര്യങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും കോട്ടയം സ്റ്റേഷനിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു ട്രെയിൻ പുനഃസ്ഥാപിക്കാത്തത് യാത്രക്കാർക്ക് സമ്മാനിക്കുന്നത് കടുത്തദുരിതമാണെന്ന് ഫ്രൻഡ്സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ചൂണ്ടിക്കാട്ടി. കേരള എക്സ്പ്രസ് കടന്നുപോകാനായി എറണാകുളം ജങ്ഷനിലും ഔട്ടറിലും ചെന്നൈ മെയിലിനായി ഏറ്റുമാനൂരും പിടിച്ചിടുന്നതുമൂലം വേണാട് എക്സ്പ്രസ് ദിവസവും ഏഴുമണി കഴിഞ്ഞാണ് കോട്ടയത്ത് എത്തിച്ചേരുന്നത്. എറണാകുളത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വൈകീട്ടുള്ള അവസാന ട്രെയിനായതിനാൽ വൻതിരക്കാണ് അനുഭവപ്പെടുന്നതെന്നും ഫ്രൻഡ്സ് ഓൺ റെയിൽസ് ചൂണ്ടിക്കാട്ടുന്നു. പടം KTG FRIENDS OF RAIL പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഫ്രൻഡ്സ് ഓൺ റെയിൽസിന്‍റെ നേതൃത്വത്തിൽ കോട്ടയം സ്റ്റേഷനിൽ നടത്തിയ പ്രതിഷേധസംഗമത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.