Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിർത്തലാക്കിയ...

നിർത്തലാക്കിയ ട്രെയിനുകൾ പുനരാരംഭിക്കണം; യാത്രക്കാരുടെ പ്രതിഷേധയാത്ര

text_fields
bookmark_border
കോട്ടയം: കോവിഡിന്‍റെ പേരിൽ നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്​ ഫ്രൻഡ്​സ് ഓൺ റെയിൽസിന്‍റെ നേതൃത്വത്തിൽ യാത്രക്കാരുടെ പ്രതിഷേധം. കൊല്ലം മുതൽ കോട്ടയം വരെയുള്ള സ്റ്റേഷനുകളിൽ യാത്രക്കാർ പ്രതിഷേധബാഡ്ജുകൾ ധരിച്ചും ബാനറുകൾ ഉയർത്തിയുമാണ്​ പ്രതിഷേധിച്ചത്​. കൊല്ലം റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധം എം.നൗഷാദ് എം.എൽ.എ ഉദ്​ഘാടനം ചെയ്തു. കൊല്ലം സ്​റ്റേഷനിൽ ഒത്തുചേർന്ന യാത്രക്കാർ ബാനറുകളുമായി പരശുറാം എക്സ്​പ്രസിൽ കോട്ടയം വരെ സഞ്ചരിച്ചു. പാസഞ്ചറുകൾ മാത്രം പുനഃസ്ഥാപിക്കാത്തത് സാധാരണക്കാരോടുള്ള ദ്രോഹമാണെന്ന്​ കരുനാഗപ്പള്ളിയിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്ത്​ സി.ആർ. മഹേഷ്‌ എം.എൽ.എ പറഞ്ഞു. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് യാത്രക്കാർ സംഘടിക്കുന്നതെന്നും പ്രാഥമിക യാത്രാസൗകര്യങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും കോട്ടയം സ്റ്റേഷനിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു ട്രെയിൻ പുനഃസ്ഥാപിക്കാത്തത്​ യാത്രക്കാർക്ക്​ സമ്മാനിക്കുന്നത്​ കടുത്തദുരിതമാണെന്ന് ഫ്രൻഡ്​സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ചൂണ്ടിക്കാട്ടി. കേരള എക്സ്​പ്രസ്​ കടന്നുപോകാനായി എറണാകുളം ജങ്​ഷനിലും ഔട്ടറിലും ചെന്നൈ മെയിലിനായി ഏറ്റുമാനൂരും പിടിച്ചിടുന്നതു​മൂലം വേണാട് എക്സ്​പ്രസ്​ ദിവസവും ഏഴുമണി കഴിഞ്ഞാണ്​ കോട്ടയത്ത്​ എത്തിച്ചേരുന്നത്. എറണാകുളത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക്​ വൈകീട്ടുള്ള അവസാന ട്രെയിനായതിനാൽ വൻതിരക്കാണ്​ അനുഭവപ്പെടുന്നതെന്നും ഫ്രൻഡ്​സ് ഓൺ റെയിൽസ് ചൂണ്ടിക്കാട്ടുന്നു. പടം KTG FRIENDS OF RAIL പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്​ ഫ്രൻഡ്​സ് ഓൺ റെയിൽസിന്‍റെ നേതൃത്വത്തിൽ കോട്ടയം സ്റ്റേഷനിൽ നടത്തിയ പ്രതിഷേധസംഗമത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story