കോന്നി: പോപുലർ ഫിനാൻസ് ഉടമകൾ കള്ളപ്പണം വെളുപ്പിക്കാൻ കാരിയര്‍മാരെയും ബിനാമികളെയും ഉപയോഗിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആസ്‌ട്രേലിയ, ദുബൈ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാൻ കാരിയര്‍മാരെ ഉപയോഗിച്ചുവെന്ന് ഇ.ഡി റിപ്പോർട്ടിൽ പറയുന്നു. കുറച്ച് പണം ബാങ്കുകള്‍ വഴിയും വകമാറ്റി. സ്വന്തം ഉടമസ്ഥതയിലുള്ള വസ്തുക്കള്‍ വിറ്റഴിച്ച തോമസ് ഡാനിയല്‍ ജീവനക്കാരുടെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അക്കൗണ്ട് വഴിയാണ് പണം കൈപ്പറ്റിയത്. 2020ല്‍ കോന്നി ടൗണില്‍ 14 സെന്‍റ് വിറ്റത് ഒരു കോടി രൂപക്കാണ്. 10 ലക്ഷം രൂപയാണ് പണമായി കൈപ്പറ്റിയത്. ശേഷിച്ച 90 ലക്ഷം അനില്‍കുമാര്‍ എന്ന ജീവനക്കാരന്‍റെ അക്കൗണ്ട് വഴിയാണ് വാങ്ങിയത്. ഈ പണത്തില്‍ 95 ലക്ഷമാണ് പിന്നീട് നിയമസഹായത്തിന് ഉപയോഗിച്ചത്. 2006ല്‍ ബംഗളൂരുവില്‍ അഞ്ചുനില വ്യവസായിക സമുച്ചയം വിറ്റാണ് തോമസ് ഡാനിയല്‍ വിൽപനക്ക് തുടക്കം കുറിച്ചത്. 2013ല്‍ തഞ്ചാവൂരില്‍ ഒമ്പത് ഏക്കര്‍ വിറ്റു. 2020ല്‍ തിരുവല്ലയിലുള്ള 700 ചതുരശ്രയടി ഫ്ലാറ്റും കോന്നിയിലെ 14 സെന്‍റും വിറ്റു. പോപുലര്‍ ഫിനാന്‍സ് ഡി.ജി.എം, കാഷ്യര്‍ എന്നിവരുടെ മൊഴിപ്രകാരം 100 കോടി രൂപ പിന്‍വലിച്ച് തോമസ് ഡാനിയല്‍ വസ്തുവകകള്‍ വാങ്ങിക്കൂട്ടി. ഇതിനായി ചുമതലപ്പെടുത്തിയത് കാഷ്യറെയായിരുന്നു. ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന കോടികള്‍ പിന്‍വലിച്ച് ഡോളറാക്കി മാറ്റി കാരിയര്‍മാരെ ഉപയോഗിച്ച് ദുബൈയിലെത്തിച്ച പണം നല്‍കിയത് തോമസ് ഡാനിയലിന്‍റെ ബന്ധുവായ ബോബന്‍ എന്നയാള്‍ക്കായിരുന്നു. ബോബന്‍ ഈ പണം തോമസ് ഡാനിയലിന്‍റെ അളിയനായ ആസ്‌ട്രേലിയയിലുള്ള വര്‍ഗീസ് പൈനാടത്തിന് കൈമാറി. ദുബൈ ആസ്ഥാനമായ കാരി കാര്‍ട്ട് ട്രേഡിങ് എല്‍.എല്‍.സി എന്ന കമ്പനിയില്‍ എല്‍ദോ എന്നൊരാള്‍ക്കൊപ്പം ചേര്‍ന്ന് 50 ശതമാനം ഷെയര്‍ തോമസ് ഡാനിയലിനുണ്ടായിരുന്നു. 10 ലക്ഷം ദിര്‍ഹമാണ് ഈ കമ്പനി വാങ്ങാന്‍ ഉപയോഗിച്ചതെന്ന് തോമസ് ഡാനിയല്‍ പിന്നീട് ഇ.ഡിക്ക് മുന്നില്‍ സമ്മതിച്ചു. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കേരളം എന്നിവിടങ്ങളിലാണ് തോമസ് ഡാനിയല്‍ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയത്. മനോജ് പുളിവേലിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.