'താളവാദ്യത്തിൻെറ ശാസ്ത്രം': ദേശീയ സമ്മേളനം 16 മുതൽ കോട്ടയം: എം.ജി സർവകലാശാല ഇൻറർ യൂനിവേഴ്‌സിറ്റി സൻെറർ ഫോർ സ്റ്റഡീസ് ഇൻ മ്യൂസിക് (ഐ.യു.സി.എസ്.എസ്.എം) ഡിസംബർ 16, 17 തീയതികളിൽ സംഘടിപ്പിക്കുന്ന 'താളവാദ്യത്തിൻെറ ശാസ്ത്രം' എന്ന വിഷയത്തിൽ നടക്കുന്ന ദേശീയസമ്മേളനത്തിൽ സംഗീതജ്ഞനും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിനെ ആദരിക്കും. പരിപാടിയുടെ ആദ്യദിനം ഡിസംബർ 16ന് രാവിലെ 9.30ന് സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30 മുതൽ എട്ടുവരെ സംഗീതക്കച്ചേരി. ഡിസംബർ 17ന് നടക്കുന്ന വിവിധ സെഷനുകളിൽ തൃപ്പൂണിത്തുറ കൃഷ്ണദാസ് (ഇടയ്ക്ക), വിജയ് നടേശൻ, വി.കെ.കെ. ഹരിഹരൻ (മിഴാവ്), കോട്ടയം മുരളീധരൻ (മോർഷാങ്), ആലപ്പുഴ വിജയകുമാർ (തകിൽ) തുടങ്ങിയവർ പങ്കെടുക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കായിരിക്കും പ്രവേശനം. ഫോൺ: 9446356612.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.