കോട്ടയം: ജില്ല പഞ്ചായത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വനംവകുപ്പ് സാമൂഹിക വനവത്കരണ വിഭാഗവും മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് വൃക്ഷസമൃദ്ധി പദ്ധതിയിലൂടെ ജില്ലയിൽ ഉൽപാദിപ്പിച്ചത് 2.40 ലക്ഷം വൃക്ഷത്തൈ. ഇതിനായി 11 ബ്ലോക്ക് പഞ്ചായത്തുകളിലെ 56 ഗ്രാമപഞ്ചായത്തുകളിലായി 58 നഴ്‌സറികൾ ആരംഭിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലൂടെ അവിദഗ്ധ തൊഴിലാളികളുടെ സേവനം ഉപയോഗിച്ചാണ് വൃക്ഷത്തൈകൾ ഉൽപാദിപ്പിച്ചത്. വിത്തുകളും വിദഗ്ധ ഉപദേശവും സാമൂഹിക വനവത്കരണ വകുപ്പ് ലഭ്യമാക്കി. പ്ലാവ്, നെല്ലി, ചാമ്പ, പേര, ആര്യവേപ്പ്, കറിവേപ്പ്, നാരകം, കുടംപുളി, വാളംപുളി, മാതളം, മാവ്, മുള, ഈട്ടി, മുരിങ്ങ, മഹാഗണി, വാക, കടുക്ക, അമുക്കരം, റംബൂട്ടാൻ, ദന്തപാല, ഊങ്ങ്, കൂവളം, അശോകം, സീതാപ്പിൾ എന്നിവയുടെ തൈകളാണ് കൂടുതലായും ഉൽപാദിപ്പിച്ചത്. ------ ഫോട്ടോ: KTL vellavoor nursary വൃക്ഷസമൃദ്ധി പദ്ധതിയിലൂടെ വെള്ളാവൂർ പഞ്ചായത്തിലെ നഴ്‌സറിയിൽ ഉൽപാദിപ്പിച്ച വൃക്ഷത്തൈകൾ വാഹനങ്ങളുടെ സർവിസ് തടഞ്ഞു കോട്ടയം: മംഗളം എജുക്കേഷനൽ സൊസൈറ്റിയുടെ ഉടമസ്ഥതയിലെ 17 വാഹനങ്ങൾ സർവിസ് നടത്തുന്നത് ജില്ല ഭരണകൂടം തടഞ്ഞു. ടാക്‌സ്, പെർമിറ്റ്, ഇൻഷുറൻസ് എന്നിവ അടച്ച് ആർ.ടി.ഒയുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതുവരെ വാഹനങ്ങൾ സർവിസ് നടത്തുന്നത് തടഞ്ഞിട്ടുണ്ട്. ഉത്തരവ് ലംഘിച്ച് സർവിസ് നടത്തിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.