കോട്ടയം: എന്റെ കേരളം പ്രദർശന വിപണന മേളയിൽ സജ്ജമാക്കിയ മൊബൈൽ മണ്ണുപരിശോധന ലാബിൽ ഇതുവരെ പരിശോധിച്ചത് 26 കർഷകരുടെ മണ്ണ് സാമ്പിളുകൾ. കൃഷി ഭൂമിയിലെ മണ്ണിന്‍റെ പി.എച്ച്, ടി.എസ്.എസ്, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ പരിശോധിച്ച് കർഷകർക്ക് റിപ്പോർട്ട് നൽകി. പരിശോധന ഫലമനുസരിച്ച് മണ്ണിൽ ചേർക്കേണ്ട മൂലകങ്ങളെക്കുറിച്ചും അവയുടെ അളവ് സംബന്ധിച്ചുള്ള നിർദേശങ്ങളും കർഷകർക്ക് നൽകി. സീനിയർ സയന്റിഫിക് അസി. വി.വി. ടോമി, അസി. സോയിൽ കെമിസ്റ്റ് സി.എസ്. അനിൽകുമാർ, ലാബ് അറ്റൻഡർ സി. ബിജു എന്നിവരാണ് പരിശോധന നടത്തുന്നത്. ഇനി അടിച്ചുപൊളിക്കാം പാർക്കിൽ കോട്ടയം: കോവിഡ് കാലത്ത് അടച്ചിട്ട നഗരത്തിലെ കുട്ടികളുടെ പാർക്ക് നഗരസഭാധ്യക്ഷ ബിൻസി ചെയർപേഴ്സൻ തുറന്നുകൊടുത്തു. പാർക്കിലെ അറ്റകുറ്റപ്പണി കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. കോവിഡിനുശേഷം വിനോദകേന്ദ്രങ്ങളെല്ലാം തുറന്നിട്ടും പാർക്ക് തുറക്കാത്തത് വാർത്തയായിരുന്നു. വൻതുക ചെലവാക്കി നവീകരിച്ച പാർക്കാണ് അധികം കഴിയുംമുമ്പേ കോവിഡിനെത്തുടർന്ന് അടക്കേണ്ടിവന്നത്. അടച്ചിട്ടതോടെ പാർക്ക് പുല്ലുകയറുകയും കളിയുപകരണങ്ങൾ കേടുവരുകയും ചെയ്തു. നഗരത്തിലെ കുട്ടികളുടെ ഏക ഉല്ലാസകേന്ദ്രമായ പാർക്ക് അടഞ്ഞുകിടക്കുന്നത് ഏറെ പരാതിയുയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.