കോട്ടയം: ജില്ലയിൽ 399 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. 1562 പേർ രോഗമുക്തരായി. 3936 പരിശോധനഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 167 പുരുഷന്മാരും 176 സ്ത്രീകളും 56 കുട്ടികളും ഉൾപ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 89 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5375 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 4,42,523 പേർ കോവിഡ് ബാധിതരായി. 4,37,007 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 8310 പേർ ക്വാറന്റീനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ വിവരം: കോട്ടയം -63, ചങ്ങനാശ്ശേരി -18, കറുകച്ചാൽ, മാടപ്പള്ളി -13, വാഴപ്പള്ളി -12, അയർക്കുന്നം -10, പാമ്പാടി, എലിക്കുളം, ഏറ്റുമാനൂർ, കടുത്തുരുത്തി -9, കരൂർ, കാഞ്ഞിരപ്പള്ളി, മണർകാട് -8, പുതുപ്പള്ളി, ചിറക്കടവ്, ഉഴവൂർ, കുറവിലങ്ങാട്, ഭരണങ്ങാനം, തൃക്കൊടിത്താനം -7, പാറത്തോട്, വിജയപുരം, മുണ്ടക്കയം, വാഴൂർ -6, കടപ്ലാമറ്റം, തിടനാട്, മുളക്കുളം, പനച്ചിക്കാട്, പായിപ്പാട്, മുത്തോലി, വൈക്കം, നെടുംകുന്നം, തലയോലപ്പറമ്പ്, പാലാ, ആർപ്പൂക്കര, മരങ്ങാട്ടുപിള്ളി -5, കൂട്ടിക്കൽ, തലപ്പലം, മാഞ്ഞൂർ, കാണക്കാരി, കുറിച്ചി, കൂരോപ്പട, പൂഞ്ഞാർ -4, അയ്മനം, മീനച്ചിൽ, കല്ലറ, വാകത്താനം, ഈരാറ്റുപേട്ട, പൂഞ്ഞാർ തെക്കേക്കര, കടനാട് -3, ഉദയനാപുരം, മീനടം, മൂന്നിലവ്, കങ്ങഴ, അകലക്കുന്നം, എരുമേലി, പള്ളിക്കത്തോട്, രാമപുരം, മണിമല, തലയാഴം, വെളിയന്നൂർ, അതിരമ്പുഴ, കോരുത്തോട്, ചെമ്പ് -2, തിരുവാർപ്പ്, വെള്ളൂർ, വെള്ളാവൂർ, മേലുകാവ്, ഞീഴൂർ, കുമരകം, കിടങ്ങൂർ -1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.