കോട്ടയം: സ്റ്റാൻഫോഡ് സർവകലാശാലയുടെ ലോക ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ കോട്ടയം നാലുകോടി സ്വദേശിനിക്ക് അംഗീകാരം. ദക്ഷിണാഫ്രിക്കയിലെ കൗൺസിൽ ഫോർ സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിലെ (സി.എസ്.ഐ.ആർ) പ്രിൻസിപ്പൽ സയൻറിസ്റ്റായ ഡോ. മായാ ജേക്കബ് ജോണാണ് റാങ്കിങ്ങിൽ മുൻനിരയിലെത്തിയത്.
ഒരു ലക്ഷം പേരുടെ പട്ടികയിൽ പോളിമർ, മെറ്റീരിയൽ വിഭാഗങ്ങളിൽ യഥാക്രമം 1289, 1052 സ്ഥാനങ്ങളാണ് അവർ നേടിയത്. മഹാത്മാഗാന്ധി സർവകലാശാലയിലെ പൂർവ വിദ്യാർഥിനിയായ അവർ വൈസ് ചാൻസലർ പ്രഫ. സാബു തോമസിന് കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. പ്ലാസ്റ്റിക് പോലുള്ള, പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന പദാർഥങ്ങൾക്ക് ബദലായി ജൈവ വസ്തുക്കൾ ഉപയോഗിച്ച് പ്രകൃതിദത്തമായ നാരുകളുടെ ഉൽപന്നങ്ങൾക്ക് രൂപം നൽകുന്ന മേഖലയിലാണ് അവരുടെ ഗവേഷണ പ്രവർത്തനങ്ങൾ മുഖ്യമായും കേന്ദ്രീകരിച്ചത്. രാസ-പെട്രോളിയം ഉപോൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള അസംസ്കൃത പദാർഥങ്ങൾക്ക് പകരം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത ജൈവ പദാർഥങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണ പ്രവർത്തനങ്ങളിലും മായ സജീവമാണ്.
തൊണ്ണൂറോളം ഗവേഷണ പ്രബന്ധങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു. മൂന്ന് പേറ്റൻറുകളും സ്വന്തമാണ്. ഗവേഷണ മികവിനുള്ള സി.എസ്.ഐ.ആർ അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികളും ലഭിച്ചു. പായിപ്പാട് സ്വദേശി റിട്ട. എൻജിനീയർ പരേതനായ ജേക്കബ് ജോണിൻെറയും റോസമ്മ ജേക്കബിൻെറയും മകളാണ്. നാലുകോടി സ്വദേശി ലെജു മാത്യുവാണ് ഭർത്താവ്. പടം KTG DR MAYA JACOB
News Summary - Scientists Ranking: Dr. Maya Jacob John at the forefront
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.