Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightശാസ്ത്രജ്ഞരുടെ...

ശാസ്ത്രജ്ഞരുടെ റാങ്കിങ്​: ഡോ. മായാ ജേക്കബ്​ ജോൺ മുൻനിരയിൽ

text_fields
bookmark_border
Dr. Maya Jacob John
cancel
camera_alt

ഡോ. മായാ ജേക്കബ്​ ജോൺ

കോട്ടയം: സ്​റ്റാൻഫോഡ് സർവകലാശാലയുടെ ലോക ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ കോട്ടയം നാലുകോടി സ്വദേശിനിക്ക്​ അംഗീകാരം. ദക്ഷിണാഫ്രിക്കയിലെ കൗൺസിൽ ഫോർ സയൻറിഫിക് ആൻഡ്​ ഇൻഡസ്ട്രിയൽ റിസർച്ചിലെ (സി.എസ്.ഐ.ആർ) പ്രിൻസിപ്പൽ സയൻറിസ്​റ്റായ ഡോ. മായാ ജേക്കബ് ജോണാണ്​ റാങ്കിങ്ങിൽ മുൻനിരയിലെത്തിയത്​.
ഒരു ലക്ഷം പേരുടെ പട്ടികയിൽ പോളിമർ, മെറ്റീരിയൽ വിഭാഗങ്ങളിൽ യഥാക്രമം 1289, 1052 സ്ഥാനങ്ങളാണ് അവർ നേടിയത്. മഹാത്മാഗാന്ധി സർവകലാശാലയിലെ പൂർവ വിദ്യാർഥിനിയായ അവർ വൈസ് ചാൻസലർ പ്രഫ. സാബു തോമസിന്​ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. പ്ലാസ്​റ്റിക് പോലുള്ള, പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന പദാർഥങ്ങൾക്ക് ബദലായി ജൈവ വസ്തുക്കൾ ഉപയോഗിച്ച് പ്രകൃതിദത്തമായ നാരുകളുടെ ഉൽപന്നങ്ങൾക്ക് രൂപം നൽകുന്ന മേഖലയിലാണ് അവരുടെ ഗവേഷണ പ്രവർത്തനങ്ങൾ മുഖ്യമായും കേന്ദ്രീകരിച്ചത്. രാസ-പെട്രോളിയം ഉപോൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള അസംസ്കൃത പദാർഥങ്ങൾക്ക് പകരം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത ജൈവ പദാർഥങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണ പ്രവർത്തനങ്ങളിലും മായ സജീവമാണ്​.
തൊണ്ണൂറോളം ഗവേഷണ പ്രബന്ധങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു. മൂന്ന് പേറ്റൻറുകളും സ്വന്തമാണ്​. ഗവേഷണ മികവിനുള്ള സി.എസ്.ഐ.ആർ അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികളും ലഭിച്ചു. പായിപ്പാട് സ്വദേശി റിട്ട. എൻജിനീയർ പരേതനായ ജേക്കബ് ജോണി​ൻെറയും റോസമ്മ ജേക്കബി​ൻെറയും മകളാണ്. നാലുകോടി സ്വദേശി ലെജു മാത്യുവാണ് ഭർത്താവ്. പടം KTG DR MAYA JACOB
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr Maya Jacob JohnScientists Ranking
News Summary - Scientists Ranking: Dr. Maya Jacob John at the forefront
Next Story