വണ്ടൂർ: ഗേൾസ് ഇസ്ലാമിക് ഓർഗനൈേസഷൻ സംസ്ഥാന നേതൃസംഗമം വനിത ഇസ്ലാമിയ കോളജിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി അഞ്ച് സെഷനുകളിൽ വിദഗ്ധർ സംവദിച്ചു. വകുപ്പ് പരിശീലന പരിപാടിയിൽ മീഡിയ വൺ കമ്യൂണിക്കേഷൻ ഓഫിസർ പി.ബി.എം. ഫർമീസ്, പീപ്ൾസ് ഫൗണ്ടേഷൻ ട്രസ്റ്റ് അംഗം ഹബീബ് റഹ്മാൻ, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി എൻ.എം. അബ്ദുൽ റഹ്മാൻ, പി.ആർ സെക്രട്ടറി സമദ് കുന്നക്കാവ്, സംസ്ഥാന കമ്മിറ്റി അംഗം ടി. മുഹമ്മദ് വേളം, സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ടി. സുഹൈബ്, സെക്രട്ടറി ഷബീർ കൊടുവള്ളി, ജി.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ നാസിറ തയ്യിൽ, സമർ അലി, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ്, വൈസ് പ്രസിഡന്‍റ് ഫസ്ന മിയാൻ, ഡോ. നാജിയ, പി.പി. തീസിസ് എന്നിവർ സംസാരിച്ചു.
രണ്ടാം ദിവസം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള, ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്‍റ് അമീർ പി. മുജീബുറഹ്മാൻ, വനിത വിഭാഗം സംസ്ഥാന പ്രസിഡന്‍റ് പി.വി. റഹ്മാബി, ജനറൽ സെക്രട്ടറി പി. റുക്സാന, അൽ ജാമിയ അൽ ഇസ്ലാമിയ കോളജ് ഡീൻ സമീർ കാളികാവ്, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന സമിതി അംഗം ഷമീമ സക്കീർ എന്നിവർ പങ്കെടുത്തു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് തമന്ന സുൽത്താനയുടെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങ് പ്രഥമ പ്രസിഡന്‍റ് കെ.കെ. ഫാത്തിമ സുഹറ ഉദ്ഘാടനം ചെയ്തു. പി.വി. റഹ്മാബി മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ജനറൽ കൺവീനർ ആനിസ മുഹ്യിദ്ദീൻ, ജനറൽ സെക്രട്ടറി സുഹാന അബ്ദുല്ലത്തീഫ്, വൈസ് പ്രസിഡന്‍റ് നസ്രീൻ പി. നസീർ, പ്രോഗ്രാം അസിസ്റ്റന്‍റ് കൺവീനർ ഹുസ്ന നസ്രീൻ എന്നിവർ നേതൃത്വം നൽകി. mpg wdr sangamam ഗേൾസ് ഇസ്ലാമിക് ഓർഗനൈസഷൻ സംസ്ഥാന നേതൃസംഗമം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.