കോട്ടയം: കളത്തിപ്പടി മരിയൻ സ്കൂളിന് സമീപം സ്നേഹക്കൂട് ആരംഭിച്ച പത്തുരൂപ പച്ചക്കറികട ദിവസങ്ങൾക്കകം ഹിറ്റായി. പത്തുരൂപയുടെ പച്ചക്കറി പാക്കറ്റുകളായാണ് കടയിൽ വിൽപനക്ക് െവച്ചിരിക്കുന്നത്. ആവശ്യമുള്ള പച്ചക്കറി പായ്ക്കറ്റ് എടുത്ത് പണം നൽകി പെട്ടെന്ന് മടങ്ങാം. തൂക്കാനും മുറിക്കാനും നിക്കണ്ട.
കോവിഡ് കാലത്ത് കടയിലെ തിരക്കിൽ കൂടിനിൽക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയും വേണ്ട. വീട്ടിലേക്കുള്ള പച്ചക്കറി വാങ്ങുന്നതിനൊപ്പം സ്നേഹക്കൂടിനൊപ്പം കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാകാൻ കഴിഞ്ഞെന്ന സന്തോഷത്തോടെ മടങ്ങുകയും ചെയ്യാം.
സ്നേഹക്കൂട് അഗതിമന്ദിരത്തിെൻറ നേതൃത്വത്തിൽ ചിങ്ങം ഒന്നിനാണ് കട തുടങ്ങിയത്. കടയിൽനിന്നുള്ള വരുമാനം സ്നേഹക്കൂട് അഗതിമന്ദിരത്തിലെ അമ്മമാർക്ക് ഭക്ഷണവും മരുന്നും നൽകാനാണ് ഉപയോഗിക്കുന്നത്.
എല്ലാ ഇനങ്ങൾക്കും പത്തുരൂപയാണ് വില. മാർക്കറ്റുകളിൽനിന്നും കർഷകരിൽനിന്നും ശേഖരിക്കുന്ന പച്ചക്കറികൾ കഴുകി വൃത്തിയാക്കിയാണ് പായ്ക്ക് ചെയ്യുന്നത്. കളത്തിപ്പടിയിൽ സ്നേഹക്കൂട് നേരത്തേ തുടങ്ങിയ കഞ്ഞിക്കടയും കോടിമതയിലെ ഭക്ഷണശാലയും രുചിപ്രിയരുടെ ഇഷ്ടകേന്ദ്രങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.