1502 പേര്‍ക്ക്​ കോവിഡ്

കോട്ടയം: ജില്ലയില്‍ 1502 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 18 ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 4135 പേര്‍ രോഗമുക്തരായി. 6834 പരിശോധന ഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 635 പുരുഷന്‍മാരും 668 സ്ത്രീകളും 199 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിന്​ മുകളിലുള്ള 327പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 22956 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 433524പേര്‍ കോവിഡ് ബാധിതരായി. 409578 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 26908 പേര്‍ ക്വാറ​ന്‍റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം-214, ചങ്ങനാശ്ശേരി-69, വാഴൂര്‍-57, ഏറ്റുമാനൂര്‍-43, മുണ്ടക്കയം-41, പാമ്പാടി-36, കാഞ്ഞിരപ്പള്ളി-35, ചിറക്കടവ്-34, അയര്‍ക്കുന്നം-33, പാറത്തോട്-31, വൈക്കം-29, വാഴപ്പള്ളി-27, മാടപ്പള്ളി-25, കടുത്തുരുത്തി, തൃക്കൊടിത്താനം, പാലാ-24, അതിരമ്പുഴ, പായിപ്പാട്, പള്ളിക്കത്തോട്, മണിമല-23, വിജയപുരം, പുതുപ്പള്ളി-21, ആര്‍പ്പൂക്കര-20, ഉഴവൂര്‍, കിടങ്ങൂര്‍-19, പനച്ചിക്കാട്, കുറവിലങ്ങാട്, മണര്‍കാട്-18, കുറിച്ചി, മീനച്ചില്‍-17, വെള്ളൂര്‍, നെടുംകുന്നം, തലയോലപ്പറമ്പ്, തിടനാട്-16, മുളക്കുളം, കാണക്കാരി, എലിക്കുളം-15,എരുമേലി, തലനാട്, കടനാട്, വെള്ളാവൂര്‍, ഭരണങ്ങാനം, കൂരോപ്പട-14,രാമപുരം, കല്ലറ-13,മാഞ്ഞൂര്‍, തീക്കോയി, കറുകച്ചാല്‍-12,കങ്ങഴ, കരൂര്‍, അകലക്കുന്നം, മരങ്ങാട്ടുപിള്ളി, വാകത്താനം, പൂഞ്ഞാര്‍-11,കടപ്ലാമറ്റം, കുമരകം, വെളിയന്നൂര്‍, ഈരാറ്റുപേട്ട-10, അയ്മനം, ഞീഴൂര്‍-9, മൂന്നിലവ്-8, മുത്തോലി, പൂഞ്ഞാര്‍ തെക്കേക്കര, കൊഴുവനാല്‍, നീണ്ടൂര്‍, മറവന്തുരുത്ത്-7, തലയാഴം, തിരുവാര്‍പ്പ്, വെച്ചൂര്‍, ഉദയനാപുരം-6, ചെമ്പ്, തലപ്പലം, മീനടം-5, ടി.വി പുരം, കൂട്ടിക്കല്‍, മേലുകാവ്-4, കോരുത്തോട്-3.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.