മുളക്കുളം: വേനൽ മഴക്കൊപ്പം എത്തിയ കാറ്റിൽ വിളവെടുക്കാറായ 50 ഏക്കറോളം നെല്ല് വീണുനശിച്ചു. മുളക്കുളം ഇടയാറ്റ് പാടശേഖരത്തിലെ കവിക്കുളം, പാവേലി, എരുമപ്പെട്ടി, വട്ടച്ചാൽ തുടങ്ങിയ പ്രദേശങ്ങളിലെ നെല്ലാണ് വെള്ളത്തിനടിയിലായത്. തോക്കനാട്ട് ഹരി, ഊലോത്ത് ചാക്കപ്പൻ, കുറ്റിയിട്ടയിൽ സാബു, ശശി, കുഞ്ഞുമോൻ, എള്ളുകാലായിൽ ഷിജോ, തുരുത്തേൽ സന്തോഷ് തുടങ്ങിയവരുടെ കൃഷിയാണ് നശിച്ചത്.
കഴിഞ്ഞ ആഴ്ച പെയ്ത മഴയിൽ വീണ നെല്ല് വ്യാഴാഴ്ച പെയ്ത മഴയത്ത് വെള്ളത്തിലായി. വിളവെടുക്കാൻ ഒരാഴ്ച മാത്രം അവശേഷിക്കയാണ് മഴ ചതിച്ചത്. ഇനി ഇവിടെ കൊയ്യാൻ കൊയ്ത്തുയന്ത്രം ഇറങ്ങുകയില്ല. അന്തർസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കൊയ്തെടുക്കണമെങ്കിൽ അധികപണം ചെലവഴിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.