ഗാന്ധിനഗർ: മൂന്നു വർഷത്തിനിടെ 6000 ശസ്ത്രക്രിയ നടത്തി ആതുരാലയ മേഖലയിൽ മികവിെൻറ കേന്ദ്രമായി കോട്ടയം മെഡിക്കൽ കോളജിലെ ട്രോമ തിയറ്റർ. എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ അഞ്ചു ജില്ലകളിൽ അപകടത്തിൽപെട്ട് പരിക്കേറ്റ് ചികിത്സെക്കത്തുന്ന രോഗികൾക്കായി 2017ലാണ് ആരംഭിച്ചത്.
മൂന്നു വർഷംകൊണ്ട് 6000 മേജർ ഓപറേഷനുകൾ പൂർത്തിയാക്കിയാണ് ഇപ്പോൾ മികവ് തെളിയിച്ചിരിക്കുന്നത്. രണ്ടു തിയറ്ററിലായി ഓർത്തോപീഡിക്സ്, പ്ലാസ്റ്റിക് സർജറി, മാക്സിലോഫേഷ്യൽ സർജറി, ലാപ്രോസ്കോപിക് സർജറി എന്നീ വിഭാഗങ്ങളുടെ ശസ്ത്രക്രിയകൾ നടക്കുന്നു. മുൻകാലങ്ങളിൽ അപകടത്തിൽപെട്ട് അസ്ഥികൾക്കും മറ്റും പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾക്ക് ശസ്ത്രക്രിയക്കായി ആഴ്ചകളോളം കാത്തിരിക്കേണ്ടി വന്നിരുന്നു.
ട്രോമ തിയറ്റർ ആരംഭിച്ചതിനുശേഷം ഇത്തരത്തിൽ പ്രവേശിക്കപ്പെടുന്ന രോഗികൾക്ക് തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയ നടത്തി താമസം കൂടാതെ ആശുപത്രി വിടാൻ സാധിക്കുന്നുണ്ടെന്ന് ഓർത്തോ വിഭാഗം മേധാവി ഡോ. എം.സി. ടോമിച്ചൻ പറഞ്ഞു. മികച്ച രീതിയിൽ ഫൈബ്രോഒപ്റ്റിക് ബ്രോങ്കോസ്കോപ്, ബൈസ്പെക്ടറൽ ഇൻടക്സ് മോനിറ്റർ, പൾസ് ഇൻടക്സ് കാർഡിയാക് മോനിറ്റർ എന്നിവ ഉൾെപ്പടെയുള്ള അത്യന്താധുനിക സംവിധാനങ്ങളാണ് ട്രോമ തിയറ്ററിൽ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.