കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയുടെ വിവിധ വികസനത്തിനാവശ്യമായ പദ്ധതികൾ തയാറാക്കാൻ ആശുപത്രി വികസന സമിതി എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.നേത്രരോഗ വിഭാഗത്തിൽ ഓപറേഷൻ തിയറ്റർ സ്ഥാപിക്കുന്നതിന് 1.80 കോടിയുടെയും ന്യൂറോ സർജറി ഒ.ടി. വിഭാഗത്തിൽ അനസ്തേഷ്യ വർക്ക്സ്റ്റേഷൻ വാങ്ങുന്നതിനായി 30 ലക്ഷം രൂപയുടെയും പദ്ധതി തയാറാക്കും. ലാപ്രോസ്കോപ്പി സർജറി പദ്ധതിക്കും ഹോമോഗ്രാഫ്റ്റ് വാൽവ് ബാങ്ക് സ്ഥാപിക്കാനുള്ള പദ്ധതിക്കും രൂപരേഖ തയാറാക്കും. ഗതാഗത നിയന്ത്രണത്തിനായി ബൂം ബാരിയർ സ്ഥാപിക്കും. രണ്ടു കേഫറ്റീരിയകൾ കൂടി നിർമിക്കാനും പുതിയ സി.ടി സ്കാൻ മെഷീൻ വാങ്ങാനും തീരുമാനിച്ചു.
ഇൻറർവെൻഷനൽ റേഡിയോളജിയിൽ ഫെലോഷിപ് അനുവദിക്കും. ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും വിവിധ വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനും മൂന്നംഗ സമിതിയെ നിയോഗിച്ചു. ആശുപത്രി വികസന സമിതി ചെയർമാനായ കലക്ടർ ഡോ. പി.കെ. ജയശ്രീ അധ്യക്ഷതവഹിച്ചു.
മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി, സമിതി സെക്രട്ടറിയായ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. കെ.പി. ജയകുമാർ, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സമിതിയിലെ ആരോഗ്യ-സഹകരണ വകുപ്പ് മന്ത്രിമാരുടെ പ്രതിനിധികളായ എ.വി. റസൽ, ഇ.എസ്. ബിജു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്യ രാജൻ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് റോസിലി ടോമിച്ചൻ, ഐ.സി.എച്ച്. സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ, എ.ഡി.സി ജി. അനീസ്, ആർ.എം.ഒ ആർ.പി. രഞ്ജിൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ്കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.